റിയാദിൽ കുറാ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsറിയാദ്: അബ്ദുറഹ്മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാദിയും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്ന കുറാ തങ്ങൾ എന്ന ഫസല്‍ കോയമ്മ തങ്ങളുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷനും (ഐ.സി.എഫ്) കർണാടക കൾച്ചറൽ ഫൗണ്ടേഷനും (കെ.സി.ഫ്) സംയുക്തമായി നടത്തിയ പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു.
പുഞ്ചിരിക്കുന്ന മുഖത്തോടെ മത വൈജ്ഞാനിക ആത്മീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കുറാ തങ്ങളെന്ന് മുസ്തഫ സഅദി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമായി മാറുകയും എല്ലാവരെയും ഒരേപോലെ പരിഗണിക്കുകയും ചെയ്യുന്നതോടൊപ്പം ജീവിതത്തിലുടനീളം വിനയവും ലാളിത്യവും ചര്യയാക്കിയ മഹാനാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് റിയാദ് സെൻട്രൽ ദഅവ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുൽ മജീദ് താനാളൂർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.