കുട്ടമ്പൂർ ദാറുൽ ഹിദായ ജിദ്ദ ചാപ്റ്റർ നിലവിൽ വന്നു
text_fieldsജിദ്ദ: മതനിരാസത്തിലേക്കും സാമൂഹിക തിന്മകളിലേക്കും വഴിതുറക്കുന്ന അഭിശപ്ത ചിന്തകള്‍ക്കെതിരെയും നിയന്ത്രണങ്ങളില്ലാത്ത നവലോക ക്രമങ്ങള്‍ക്കെതിരെയും ബോധവത്കരണം നടത്തുന്നതിനും വിശ്വാസി സമൂഹത്തിനു ദിശാബോധം നല്‍കുന്നതിനും പ്രാപ്തരായ പണ്ഡിത സമൂഹം വളര്‍ന്നുവരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് പ്രഭാഷകനും സമസ്ത നേതാവുമായ അബ്ദുൽ റസാഖ് ബുസ്താനി പറഞ്ഞു.
കുട്ടമ്പൂര് ദാറുല്‍ ഹിദായ ഇസ്ലാമിക് അക്കാദമി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ഹിദായ സ്നേഹസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷനല്‍ പ്രസിഡന്റ് ഉബൈദുല്ലാ തങ്ങള്‍ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സൽമാൻ അൻവരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പി. ഇബ്റാഹീം ഫൈസി സ്ഥാപന പരിചയം നടത്തി. വീര്യമ്പ്രം മഹല്ല് ജമാഅത്തിനു കീഴില്‍ മത, ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനം ഏര്‍പ്പെടുത്തി പട്ടിക്കാട് ജാമിഅ നൂരിയയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട ദാറുല്‍ ഹിദായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹത്തിന്റെ അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
എസ്.ഐ.സി മക്ക പ്രൊവിന്‍സ് കമ്മിറ്റി പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അന്‍വര്‍ തങ്ങള്‍, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ദീന് ഹുദവി കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. സംഗമത്തിൽ ദാറുൽ ഹിദായ ജിദ്ദ ചാപ്റ്റർ ഭാരവാഹികളെ അബ്ദുൽ റസാഖ് ബുസ്താനി പ്രഖ്യാപിച്ചു. കെ.പി. ബഷീര്‍ വീര്യമ്പ്രം സ്വാഗതവും മുഹമ്മദ് റാഫി ആറങ്ങാട്ട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഉസ്മാന് എടത്തില്‍ (ചെയര്‍.), മുഹമ്മദ് റാഫി ആറങ്ങാട്ട് (പ്രസി.), കെ.പി. ബഷീര്‍ വീര്യമ്പ്രം (ജന. സെക്ര.), ഷംസീര്‍ വള്ളിയോത്ത് (ട്രഷ.), സലിം മലയില്‍, അബ്ദുല്ല ചീക്കിലോട് (വൈസ് പ്രസി.), കെ.വി. അജ്മല്‍ വീര്യമ്പ്രം (ഓര്‍ഗ. സെക്ര.), ലത്തീഫ് പൂനൂര് (വര്‍ക്കിങ് സെക്ര.), മുഹമ്മദ് ഓമശ്ശേരി, വി.കെ. കബീർ വീര്യമ്പ്രം (ജോ. സെക്ര.), എൻ.വി. ഹമ്മദലി കുട്ടമ്പൂര്, തഹ്ദീർ വടകര, ശരീഫ് കുട്ടമ്പൂര്, നിസാർ മടവൂർ, മന്‍സൂര്‍ കുട്ടമ്പൂര്, അബ്ദുൽ റഹീം പകലേടത്ത്, അസ്കർ കൊടവന മാങ്കാവ്, ജസീൽ വീര്യമ്പ്രം, ഷബീർ അലി കോഴിക്കോട് സിറ്റി, കെ.ടി. മുഹമ്മദ് വീര്യമ്പ്രം, ഖാലിദ് പാളയാട്ട് (കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.