ലേബര്‍ ക്യാമ്പുകള്‍ നഗരത്തിന് പുറത്ത്; പുതിയ വ്യവസ്ഥക്ക് മന്ത്രിസഭയുടെ അംഗീകാരം
text_fieldsറിയാദ്: സൗദിയില്‍ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകള്‍ നഗരത്തിന് പുറത്തേക്ക് മാറ്റാനുള്ള വ്യവസ്ഥക്ക് മന്ത്രിസഭയുടെ അംഗീകാരം. തദ്ദേശഭരണ മന്ത്രാലയം, കിരീടാവകാവകാശിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക, വികസന സഭ എന്നിവയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. സല്മാന് രാജാവിെൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്തിമ അംഗീകാരം നല്‍കിയത്.
ലേബര്‍ ക്യാമ്പുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പുതിയ വ്യവസ്ഥ പാലിച്ചിരിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നഗരാതിര്‍ത്തിക്ക് അകത്തുള്ള ക്യാമ്പുകള്‍ പുറത്തേക്ക് മാറ്റുന്നതിന് മന്ത്രിസഭ നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ റിയാദ് പോലുള്ള വന്‍ നഗരങ്ങളിലെ ചില വിേല്ലജുകളില് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ബാച്ചിലേഴ്സിനോട് മാറിത്താമസിക്കാന്‍ തദ്ദേശഭരണ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഒരു മാസത്തെ സാവകാശം അനുവദിച്ചുകൊണ്ട് മാറാനാണ് ഇത്തരം താമസക്കാരോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.