നിയമവിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ച സെലിബ്രിറ്റിക്ക് ലക്ഷം റിയാൽ പിഴ
text_fieldsറിയാദ്: നിയമവിരുദ്ധ പരസ്യ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിച്ച സ്നാപ് ചാറ്റ് സെലിബ്രിറ്റിക്ക് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തി. ഇയാളുടെ മീഡിയ ലൈസന്‍സ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
റിയല്‍ എസ്റ്റേറ്റ്, സാമൂഹിക പരിപാടികളിലും ചടങ്ങുകളിലും പങ്കെടുത്താണ് സെലിബ്രിറ്റി നിയമവിരുദ്ധ പരസ്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചത്.
വ്യാജ വിവരങ്ങള്‍ അടങ്ങിയ പരസ്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്ന് ആവശ്യപ്പെടുന്ന ഓഡിയോ വിഷ്വല്‍ മീഡിയ നിയമത്തിലെ പത്താം വകുപ്പും സഭ്യതക്ക് നിരക്കാത്ത ഭാഷകള്‍ ഉപയോഗിക്കുന്ന പരസ്യ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് അനുശാസിക്കുന്ന ഓഡിയോ വിഷ്വല്‍ മീഡിയ നിയമത്തിലെ പതിമൂന്നാം വകുപ്പും ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.
ഇവരുടെ മീഡിയ ലൈസന്‍സ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതായും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.