ലക്ഷദ്വീപ്: പ്രതിഷേധവുമായി പ്രവാസ ലോകവും
text_fieldsലക്ഷദ്വീപിനെ തകർക്കാനുള്ള നീക്കം പ്രതിരോധിക്കുക –നവോദയ റിയാദ്
റിയാദ്: സംഘ്പരിവാർ സാമ്പത്തികതാൽപര്യങ്ങൾക്കും വർഗീയ അജണ്ടകൾക്കും ലക്ഷദ്വീപിനെ ലക്ഷ്യമിടുന്നതുവഴി ഒരുജനതയുടെ സമാധാനപൂർണമായ ജീവിതം തകർക്കുകയാണ് കേന്ദ്രസർക്കാറെന്ന് റിയാദ് നവോദയ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നുവരണം.
കേന്ദ്രസർക്കാറിെൻറ കണക്കിൽപോലും കുറ്റകൃത്യങ്ങളിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ള ഒരു സമൂഹത്തിനെതിരെ ഗുണ്ടാനിയമങ്ങൾ നടപ്പിലാക്കുമ്പോൾ അത് നൽകുന്ന സന്ദേശം ഭയപ്പെടുത്തുന്നതാണ്.
റോഡ് വികസനത്തിെൻറയും തീരസംരക്ഷണത്തിെൻറയും പേരിൽ പകരം സംവിധാനം ഒരുക്കാതെ ആയിരങ്ങളെ കുടിയൊഴിപ്പിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥിക്ക് രണ്ട് കുട്ടികളിൽ കൂടാൻ പാടില്ല എന്നൊക്കെയുള്ള ജനാധിപത്യവിരുദ്ധമായ നയങ്ങൾ നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുകയും ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും വേണമെന്നും നവോദയ ആവശ്യപ്പെട്ടു. ജീവനക്കാരെ പിരിച്ചുവിടുന്നു, നഴ്സുമാരുടെ അടക്കം തൊഴിൽസമരങ്ങളെ അടിച്ചമർത്തുന്നു, സി.എ.എ വിരുദ്ധ സമരങ്ങൾ നിരോധിക്കുന്നു, ഗോവധ നിരോധനത്തിെൻറ പേരിൽ ബീഫ് നിരോധിക്കുന്നു, സ്കൂൾ കുട്ടികൾക്ക് മത്സ്യമുൾപ്പെടെയുള്ള മാംസാഹാരം നിരോധിക്കുന്നു തുടങ്ങി ദ്വീപ് നിവാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ അടിച്ചേൽപിക്കുകയാണ്. കേരളവും ലക്ഷദ്വീപുമായുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അതവസാനിപ്പിച്ച് കർണാടകവുമായും അവിടത്തെ തുറമുഖങ്ങളുമായും മാത്രം ബന്ധം സ്ഥാപിക്കണമെന്ന നിർദേശം നൽകുന്നതൊക്കെ സാമാന്യനീതിയുടെ നിഷേധമാണ്.
സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ലക്ഷ്യദ്വീപ് കള്ളക്കടത്തിെൻറയും തീവ്രവാദങ്ങളുടെയും കേന്ദ്രമാണെന്ന പച്ചക്കള്ളം സംഘ്പരിവാർ നിർലജ്ജം പ്രചരിപ്പിക്കുകയാണ്. ദ്വീപ് ജനതയുടെ സ്വൈരജീവിതം തകർക്കാനും കുത്തകകൾക്ക് ദ്വീപിനെ അടിയറവെക്കാനുമുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങണമെന്നും നിലവിലുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നും നവോദയ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം; ഗൂഢ നീക്കത്തില്‍നിന്ന് കേന്ദ്രം പിന്മാറുക –ആര്.എസ്.സി
ജിദ്ദ: ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍നിന്ന് പിന്മാറണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയുടെ സമാധാനം തകര്‍ത്ത് ആധിപത്യം സ്ഥാപിക്കാനാണ് വിവാദ അഡ്മിനിസ്ട്രേറ്ററുടെ ശ്രമം. അദ്ദേഹത്തെ പിന്‍വലിച്ച് ലക്ഷദ്വീപിെൻറ പ്രകൃതിയും പാരമ്പര്യവും സംരക്ഷിക്കാന്‍ ഭരണകൂടം തയാറാകണമെന്ന് ആര്‍എസ്.സി ആവശ്യപ്പെട്ടു.
പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേല്പിച്ച് ദ്വീപ് സമൂഹത്തെ മറ്റൊരു കശ്മീരാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിലൂടെ വിശ്വാസ- സംസ്കാരങ്ങള്‍ അട്ടിമറിക്കാനുമുള്ള നീക്കം വ്യക്തമാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം ചുമതല നല്‍കിയിരുന്ന പതിവുരീതി തെറ്റിച്ച് ഗുജറാത്തില്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്കിയ സംസ്ഥാന മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിന് ചുമതല നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാറിന് അജണ്ടയുണ്ടെന്നും ആര്‍എസ്.സി പറഞ്ഞു.
ഭാഷാപരമായും മറ്റും കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും പഠനത്തിനും ചികിത്സക്കും ആശ്രയിക്കുകയും ചെയ്യുന്ന ദ്വീപ് ജനതയെ കേരളത്തില്‍ നിന്ന് അകറ്റാനും ആസൂത്രിത ശ്രമമുണ്ട്.
ദ്വീപ് ജനതയുടെ ജനാധിപത്യപരവും സാംസ്കാരികവുമായ ജന്മാവകാശം കാത്തുസൂക്ഷിച്ച് കോര്‍പറേറ്റുകളില്‍ നിന്നും ഫാഷിസ്റ്റുകളില്‍നിന്നും അവരുടെ മണ്ണും മനസ്സും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ മതേതരത്വത്തിലും നിയമ സംവിധാനങ്ങളിലും വിശ്വസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും ഒന്നിക്കണമെന്നും ആര്‍എസ്.സി ഗള്‍ഫ് കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
കേന്ദ്ര സർക്കാർ നടപടി ആപത്കരം –എസ്.ഐ.സി
റിയാദ്: സമാധാന തുരുത്തായ ലക്ഷദ്വീപിനെ വിഷലിപ്തമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി ആപത്കരവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണെന്നും ഇത്തരം നെറികെട്ട പ്രവർത്തനങ്ങളിൽനിന്ന് ഭരണകൂടം പിന്മാറണമെന്നും സമസ്ത ഇസ്ലാമിക് സെൻറർ സൗദി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ലക്ഷദ്വീപിലെ എല്ലാ െഡയറി ഫാമുകളും അടക്കാനും വെറ്ററിനറി സർജെൻറ നേതൃത്വത്തിൽ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിട്ടിരിക്കുകയാണ്. ദ്വീപ് നിവാസികളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ പാൽ ഉൽപാദനം പൂർണമായും ഇല്ലാതാക്കുന്നതോടൊപ്പം ബി.ജെ.പി തങ്ങളുടെ വർഗീയ അജണ്ട അടിച്ചേൽപിച്ച് ഇവിടം അരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ വരുമാനമാർഗം ഇല്ലാതാക്കിയും പാൽ ഉൽപാദനം നിർത്തലാക്കിയും ലക്ഷദ്വീപിൽ വിറ്റഴിക്കാൻ ഒരുങ്ങുന്ന അമൂൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനാണ് നിവാസികളുടെ തീരുമാനം.
രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാർ അവർക്ക് ഉപകാരം ചെയ്യുന്നതിന് പകരം അവരെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മതേതര ചേരിയിൽനിന്ന് അതിശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും എസ്.ഐ.സി അഭ്യർഥിച്ചു. ബി.ജെ.പി സർക്കാറിെൻറ വിവേചനപരമായ നയങ്ങൾ പ്രതിഷേധാർഹമാണെന്നും ദ്വീപ് നിവാസികൾക്ക് കേരളീയസമൂഹം അർപ്പിക്കുന്ന സർവവിധ പിന്തുണക്കൊപ്പം സമസ്ത ഇസ്ലാമിക് സെൻററും കൈകോർക്കുന്നുവെന്നും എസ്.ഐ.സി ദേശീയ ഭാരവാഹികൾ അറിയിച്ചു.
ലക്ഷദ്വീപിൽ നടപ്പാക്കുന്നത് സംഘ്പരിവാർ അജണ്ട –ജിദ്ദ നവോദയ
ജിദ്ദ: ശാന്തമായി ജീവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ സംശയത്തിെൻറയും വെറുപ്പിെൻറയും വിത്തുകൾ പാകുക എന്ന സംഘ്പരിവാർ അജണ്ടയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ നടപ്പാക്കുന്നതെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ പ്രദേശമായ ലക്ഷദ്വീപിലെ കഠിനാധ്വാനികളും സംസ്കാരസമ്പന്നരുമായ ജനതയുടെ വിശ്വാസങ്ങളെയും പാരമ്പര്യത്തെയും ഇല്ലായ്മ ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തിെൻറ നടത്തിപ്പുകാരനാണ് പുതിയ അഡ്മിനിസ്ട്രേറ്റർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനും മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിൽതന്നെ സംഘപരിവാരത്തിെൻറ ഗൂഢലക്ഷ്യം വ്യക്തമാണ്.
ക്രിമിനൽ കേസുകളില്ലാത്ത പൊലീസ് സ്റ്റേഷനും ഒഴിഞ്ഞുകിടക്കുന്ന ജയിലുകളുമാണ് മുമ്പ് ലക്ഷദ്വീപിൽ ഉണ്ടായിരുന്നത്. ഗുണ്ട ആക്ട് പ്രഖ്യാപിച്ച് തങ്ങൾക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ മറയാക്കി ഒരു ജനതയെ ജയിലിലടച്ച് പീഡിപ്പിച്ച് ജയിൽ നിറക്കാനാണ് പുതിയ അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ പ്രധാന ഭക്ഷണമായ ബീഫ് നിരോധിക്കുകയും ഗോവധ നിരോധന ബില്ല് കൊണ്ടുവരുക വഴി ഒരു ജനതയെ പ്രക്ഷോഭത്തിെൻറ വഴിയിലേക്ക് തള്ളിവിടുന്നതിൽ ഒളിഞ്ഞുകിടക്കുന്ന സംഘ്പരിവാർ അജണ്ട ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിൽനിന്ന് വ്യക്തമാണ്. ജനാതിപത്യ സംവിധാനത്തിലൂടെ നിലവിൽ വന്ന ദ്വീപ് ജില്ല പഞ്ചായത്തിെൻറ അധികാരം വെട്ടിക്കുറക്കുകയും രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഒരു സമൂഹത്തിെൻറ ശാന്തമായ ജീവിതത്തിലേക്ക് കടന്നുകയറുകവഴി തങ്ങൾക്കിഷ്ടമില്ലാത്ത ജനവിഭാഗങ്ങളെ അരക്ഷിതത്തിലേക്ക് തള്ളിവിടുകയെന്ന സംഘ്പരിവാർ അജണ്ട നടപ്പാക്കുകയാണ് പ്രഫുൽ പട്ടേൽ ചെയ്യുന്നത്.
ലക്ഷദ്വീപ് ജനതയുടെ ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ഹനിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിച്ച് ലക്ഷദ്വീപിൽ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരണമെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കിസ്മത്ത് മമ്പാടിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീകുമാർ മാവേലിക്കര (ജന. സെക്രട്ടറി), സി.എം. അബ്ദുറഹ്മാൻ, ഗോപി മന്ത്രവാദി, ശിഹാബ് മക്ക എന്നിവർ സംസാരിച്ചു. ഫിറോസ് മുഴുപ്പിലങ്ങാട് സ്വാഗതവും ആസിഫ് കരുവാറ്റ നന്ദിയും പറഞ്ഞു.
ലക്ഷദ്വീപ് ജനതയുടെ നിലനിൽപ്പിനുവേണ്ടി ഐക്യപ്പെടുക -മദീന ഇന്ത്യൻ സോഷ്യൽ ഫോറം
മദീന: കേന്ദ്ര സർക്കാറിെൻറ വർഗീയ അജണ്ടകൾ ലക്ഷദ്വീപിലും നടപ്പാക്കാനായി ബി.ജെ.പി നേതാവ് പ്രഫുൽ പട്ടേലിനെ ഭരണച്ചുമതലയേൽപ്പിച്ച് ദ്വീപിലെ ജനജീവിതം അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് എല്ലാമേഖലയിലും അസ്ഥിരത സൃഷ്ടിക്കുകയും ഒളിയജണ്ടകളിലൂടെ ഹിന്ദുത്വ ആധിപത്യം സ്ഥാപിക്കുകയും പൊതു സമ്പത്തെല്ലാം സംഘി സഹയാത്രികരായ കുത്തകകൾക്ക് വിളയാടാൻ നൽകുകയും ചെയ്യുന്ന നടപടികളാണ് മോദി സർക്കാർ നടപ്പാക്കുന്നത്.
സമാധാനപരമായും പരമ്പരാഗത തൊഴിലെടുത്തും ജീവിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങൾ കേന്ദ്ര സർക്കാറിെൻറ വൈരാഗ്യ ബുദ്ധിയോടെയുള്ള നയങ്ങൾ മൂലം കടുത്ത ഭീതിയിലാണ്. പ്രതിഷേധമുയർത്തുന്നവരെ ഫാഷിസ്റ്റ് നയങ്ങളിലൂടെ കരിനിയമങ്ങൾ ചുമത്തി തുറുങ്കിലടക്കുന്ന നടപടിയാണ് സർക്കാർ ചെയ്യുന്നത്.
നിലനിൽപ്പിനായുള്ള ലക്ഷദ്വീപ് ജനതയുടെ അഭ്യർഥനക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങൾക്കുവേണ്ടി പൊതുസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ശാന്തമായി ജീവിക്കുന്ന ഒരു ജനതയെ അശാന്തിയിലേക്ക് തള്ളിവിട്ട് ദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ദ്വീപിൽ ഗുണ്ട ആക്ട് നടപ്പാക്കിയും ടൂറിസത്തിെൻറ പേരിൽ മദ്യശാലകൾ തുറക്കാനും മാംസാഹാരം നിരോധിക്കാനുമുള്ള തീരുമാനങ്ങളിലൂടെ കേന്ദ്ര സർക്കാർ അശാന്തി പടർത്തുകയാണ്. പ്രാദേശിക ക്ഷീരസംഘങ്ങളെ പിരിച്ചുവിട്ട് സംഘ് പരിവാർ ബന്ധമുള്ള കുത്തകകളുടെ ഉൽപന്നങ്ങളുടെ മാർക്കറ്റായി ദ്വീപിനെ മാറ്റുകയാണ് മറ്റൊരു ലക്ഷ്യം.
പരമ്പരാഗതമായി മത്സ്യബന്ധനത്തിലേർപ്പെട്ടവരുടെ കുടിലുകളും ഷെഡുകളും തകർത്ത് സംഘർഷം സൃഷ്ടിക്കാനുള്ള സംഘ് പരിവാർ ഗൂഢാലോചനക്കെതിരെയും ജനങ്ങളുടെ സ്വൈര ജീവിതം തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. പ്രസിഡൻറ് കെ.പി. മുഹമ്മദ് വെളിമുക്ക് അധ്യക്ഷത വഹിച്ചു. റഷീദ് വരവൂർ, റസാഖ് നഹ്ദി, അക്ബർ പൊന്നാനി, ഷാജി വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു. ഷമീർ നിലമ്പൂർ സ്വാഗതവും അഷ്റഫ് കാസർകോട് നന്ദിയും പറഞ്ഞു.
ലക്ഷദ്വീപിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം -എസ്.ഐ.സി ജിദ്ദ
ജിദ്ദ: ജനങ്ങൾ സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുന്ന ലക്ഷദ്വീപിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്ട്രേറ്ററുടെ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെൻറർ ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗവും സംസ്കാരവും തകർക്കാനുള്ള ആസൂത്രിത നീക്കം ഇന്ത്യയിലെ ജനാധിപത്യ- മതേതര വിശ്വാസികൾ ഒന്നിച്ച് ചെറുത്തുതോൽപിക്കണം.
വിവാദനിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്ററെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്ന് ഭാരവാഹികളായ ഉബൈദുല്ല തങ്ങൾ, ഐദറൂസി മേലാറ്റൂർ, നൗഷാദ് അൻവരി മോളൂർ, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.