ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പടിപ്പുരയുമായി ഐ.സി.എഫ് മക്ക സെൻട്രൽ നേതാക്കൾ ചർച്ച നടത്തി
text_fieldsമക്ക: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പടിപ്പുരയുമായി ഐ.സി.എഫ് മക്ക സെൻട്രൽ നേതാക്കൾ ചർച്ച നടത്തി. മക്ക ലീ മെറിഡിയൻ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ രാജ്യ പുരോഗതിയിലും നിർമാണാത്മക പ്രവർത്തനങ്ങളിലും പ്രവാസികളുടെ സംഭാവനകളെ ചാരിതാർഥ്യത്തോടെ അദ്ദേഹം സ്മരിച്ചു.
പ്രവാസികളുടെ ജോലിസംബന്ധമായ നിയമ പ്രശ്നങ്ങൾ, രോഗം, മരണം തുടങ്ങി എല്ലാ വിഷയങ്ങളിലും ഐ.സി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ വീക്ഷിക്കാറുണ്ടെന്നും കോവിഡ് കാലത്തെ പ്രത്യേക സന്നദ്ധ, സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കഴിയുന്ന എല്ലാ പിന്തുണയും നൽകാൻ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മക്ക സെൻട്രൽ ഐ.സി.എഫ് നേതാക്കളായ ഷാഫി ബാഖവി മീനടത്തൂർ, അബ്ദുറഷീദ് അസ്ഹരി ഇരിങ്ങല്ലൂർ, അബൂബക്കർ കണ്ണൂർ, മുഹിയുദ്ദീൻ ലത്തീഫി ആദൃശ്ശേരി, സുഹൈർ കോതമംഗലം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.