ലേൺ ദ ഖുർആൻ (പുനരാവർത്തനം) അഞ്ചാം ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു
text_fieldsറിയാദ്: 23 വർഷമായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദ ഖുർആന്റെ പുനരാവർത്തനം അഞ്ചാംഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു.
മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബത്ഹ കാൾ ആൻഡ് ഗൈഡൻസ് സെന്റർ മേധാവി ശൈഖ് ഡോ. അലി ബിൻ നാസർ അൽശലആൻ പാഠപുസ്തകം അറഫാത്ത് കോട്ടയത്തിന് നൽകി പ്രകാശനം നിർവഹിച്ചു. ഖുർആന്റെ സത്യസന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന ലേൺ ദ ഖുർആൻ പോലുള്ള പദ്ധതികൾ കൊണ്ട് സാധിക്കുമെന്നും മലയാളികൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഗൈഡൻസ് സെന്റർ ഉപമേധാവി ശൈഖ് സ്വാലിഹ് ബിൻ നാസർ അൽഖത്താഫ് പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
മലയാളികൾക്കിടയിലെ ഖുർആൻ പഠനവേദിയാണ് ലേൺ ദ ഖുർആൻ. 23 വർഷമായി തുടരുന്ന പഠനപദ്ധതിയുടെ പുനരാവർത്തനത്തിന്റെ അഞ്ചാം ഘട്ടത്തിൽ മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണ പുസ്തകത്തിലെ സൂറത്തുൽ ജാസിയ മുതൽ ഖാഫ് വരെയുള്ള പാഠഭാഗമാണ് ഉൾപ്പെടുത്തിയത്. പാഠപുസ്തകം സൗദിയിലെ ജിദ്ദ, യാംബു, റിയാദ്, ദമ്മാം, അൽഖോബാർ, അഖ്റബിയ, വാദി ദവാസിർ, ബീഷ, ഖമീസ് മുശൈത്ത്, ജുബൈൽ ഉൾപ്പെടെ വിവിധ പ്രവിശ്യകളിലെ 30ഓളം ലേൺ ദ ഖുർആൻ സെന്ററുകളിൽ ലഭ്യമാണെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി അറിയിച്ചു.
കേരളത്തിലെ മുഴുവൻ ജില്ലകളിലും പാഠപുസ്തകം ലഭിക്കും. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി, ട്രഷറർ മുഹമ്മദ് സുൽഫിക്കർ, ബത്ഹ ഗൈഡൻ
സ് സെന്റർ മലയാളവിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുറഹ്മാൻ മദീനി, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ ബുഖാരി എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു. സിഗ്ബത്തുല്ല, ഷംസുദ്ദീൻ പുനലൂർ, ഇക്ബാൽ വേങ്ങര, മുജീബ് ഒതായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.