ഭാഷ ഒരു സംസ്കാരമാണെന്നും അതാണ് കേരളത്തെ ഒന്നിപ്പിക്കുന്നെതന്നും കവി സച്ചിദാനന്ദൻ
text_fieldsറിയാദ്: ഭാഷ ഒരു സംസ്കാരമാണെന്നും അതാണ് കേരളത്തെ ഒന്നിപ്പിക്കുന്നതെന്നും അത് സംരക്ഷിക്കാൻ നമ്മൾ മുന്നിട്ടിറങ്ങണമെന്നും ഇന്ത്യയിലെ പ്രമുഖ കവിയും സാംസ്കാരിക നായകനുമായ പ്രഫ. കെ. സച്ചിദാനന്ദൻ പറഞ്ഞു. മലയാളം മിഷൻ റിയാദ് മേഖല പ്രവേശനോത്സവം വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷ ഇല്ലാതാകുന്നത് അത് സംസാരിക്കുന്നവർ ഇല്ലാതാകുന്നതോടെയാണെന്നും അങ്ങനെയാണ് അനേകം ഭാഷകൾ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഭാഷാവൈവിധ്യങ്ങളെ ആഗോളീകരണം ഇല്ലാതാക്കി. എല്ലാം ഒന്നിലേക്കും ശുദ്ധിവാദത്തിലേക്കും ചുരുക്കുന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അത്തരം അപകടങ്ങളെ ചെറുക്കുക എന്ന ലക്ഷ്യമാണ് കേരള സർക്കാർ രൂപവത്കരിച്ച മലയാളം മിഷനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളഭാഷയുടെ സാംസ്കാരിക വൈവിദ്ധ്യത്തെ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിെൻറ തന്നെ 'എെൻറ ഭാഷ'എന്ന കവിതയും അദ്ദേഹം പ്രഭാഷണത്തിനിടയിൽ ചൊല്ലി. ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. റിയാദ് മേഖല പ്രസിഡൻറ് സുനിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ.പി.എം. സാദിഖ്, എം.എം. നയീം, താഹ കൊല്ലേത്ത്, ഡോ. മുബാറക് സാനി, ഷൗക്കത്ത് നിലമ്പൂർ, സലീം കളക്കര, കനകലാൽ, റിജോഷ്, ഹെൻറ്റി തോമസ്, പിങ്കി ജോസ്, ജിഷ സക്കറിയ, അഷ്റഫ് വടക്കേവിള, സത്താർ കായംകുളം, ഡോ. അബ്ദുൽ അസീസ്, ഇബ്രാഹിം സുബ്ഹാൻ, ഉബൈദ് എടവണ്ണ, മൈമൂന അബ്ബാസ്, ബീന, ജോസഫ് അതിരുങ്കൽ, സബീന എം. സാലി, മുനീർ കൊടുങ്ങല്ലൂർ, അഷ്റഫ് കൊടിഞ്ഞി, മുജീബ് റഹ്മാൻ മൂത്താട്ട്, ഫൈസൽ പൂനൂർ, വിപിൻ കുമാർ, മൻഷാദ് എന്നിവർ സംസാരിച്ചു. ദേവനന്ദ സുകേഷ്, നിയ എബി, നടാനിയ അനിൽ, അന്നമേരി സൂരജ്, അൽന ജോഷി, ഹാനിയ ഫൈസൽ, വി. ആയിശ, റിസ ഫാത്വിമ, ഐഷ നർഗീസ്, മുഹമ്മദ് ഷമീം, സാലിഹ, മുഹമ്മദ് ബിലാൽ, സൗരവ്, ലിയ, ഗൗതം, നിയ, സിദ്ധാർഥ്, സ്നിഗ്ദ, ഫെമിൻ, താഷിൻ, ഇഷാൻ, ഫാദിൻ, ഇലാൻ അലി, സാവേന, സയാൻ അലി, ഐനി സെല്ല, കാഷിഫ്, നേഹ പുഷ്പരാജ്, ഹിന പുഷ്പരാജ്, അനാമിക അറയ്ക്കൽ, അവന്തിക അറയ്ക്കൽ, ദേവനന്ദ സുകേഷ്, ഹൃദ്നന്ദ് സുകേഷ്, നന്ദന ഗിരീഷ്, നാബിഹ്, നഫാദ്, അലീന മനോദ്, ഇസ്സ ഐബ്രിസ്, ജിയാന മരിയം ജോർജ്, ജിബിന സാറാ ജോർജ്, ജിഫിന എൽസ ജോർജ്, ഫെമിൻ, സാവേന, താഷിൻ, ജെസ്വിൻ ജോൺസൺ, നേഹ പുഷ്പരാജ്, അനാമിക അറയ്ക്കൽ എന്നിവർ വിവിധ കലാപരിപാടികൾ അരങ്ങേറി. മലയാളം മിഷൻ റിയാദ് മേഖല സെക്രട്ടറി സീബ കൂവോട്, അനസൂയ സുരേഷ്, ആയിഷ റസൂൽ സലാം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കോഒാഡിനേറ്റർ നൗഷാദ് കോർമത്ത് സ്വാഗതവും എം. ഫൈസൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.