വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
text_fieldsസാജിദ് ആറാട്ടുപുഴ
ദമ്മാം: യു.എ.ഇ-സൗദി അതിർത്തിയായ ബത്ഹ വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം സൗദി നാർക്കോട്ടിക് കൺട്രോൾ സംഘം പിടിച്ചെടുത്തു. ധാന്യം നിറച്ച ട്രക്കുവഴിയാണ് മയക്കുമരുന്ന് വിഭാഗത്തിൽപെട്ട ആംഫെറ്റാെമൻ ഗുളികകൾ കടത്താൻ ശ്രമിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുൈജദിയാണ് ഇക്കാര്യം അറിയിച്ചത്. 1,531,791 ഗുളികകളാണ് പിടിച്ചെടുത്തത്. സംഘത്തിൽ പെട്ട സ്വദേശി പൗരനെയും സിറിയൻ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി ഇവരെ ജയിലിലടച്ചതായും അൽ നുജൈദി പറഞ്ഞു.
യു.എ.ഇയിൽനിന്നാണ് വലിയ തോതിൽ മയക്കുമരുന്ന് ഗുളികകൾ സൗദിയിലെത്തിയത്. എന്നാൽ യു.എ.ഇയിൽ തന്നെയുള്ള മികച്ച ഉപകരണങ്ങളുടെ സഹായമാണ് ഇത്തരത്തിൽ വൻ സംഘത്തെ പിടികൂടാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ഉത്തേജനം നൽകുന്ന മയക്കുമരുന്ന് വിഭാഗത്തിൽപെട്ട പൊടിയാണ് ആംഫെറ്റാമൈൻ. ഇത് ഗുളിക രൂപത്തിലും ലഭ്യമാണ്. സാധാരണ പേപ്പറിൽ ചുരുട്ടിവലിക്കുന്ന രൂപത്തിലാണ് ഇത് പ്രചാരത്തിലുള്ളത്. അങ്ങേയറ്റം അപകടകരമായ ഈ മരുന്ന് അമിതമായ ആസക്തി സൃഷ്ടിക്കുകയും ശരീരത്തിെൻറ സ്വാഭാവിക പ്രവർത്തനങ്ങളെ തകർക്കുകയും ചെയ്യും. ഇത് ഉപയോഗിക്കുന്ന അധികപേരും അധികകാലം ഇത് അതിജീവിക്കുന്നില്ല എന്നതാണ് ഇതിെൻറ ഏറ്റവും വലിയ അപകടം. ഇതിെൻറ ഉപയോഗം പല്ല് നഷ്ടപ്പെടൽ, പോഷകാഹാരക്കുറവ്, തലച്ചോറ് - വൃക്ക - കരൾ രോഗം, പക്ഷാഘാതം, ഹൃദയാഘാതം, വിഷാദം, മനോരോഗം എന്നിവയിലേക്ക് നയിക്കുന്നു.
ഒരു ജനതയുടെ ആരോഗ്യത്തെ തകർത്ത് അവരുടെ ജീവിതങ്ങളെ ശിഥിലമാക്കുന്ന മയക്കുമരുന്ന്, മദ്യം തുടങ്ങിയവയുടെ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ അതിശക്തമായ നടപടികളാണ് സൗദി അറേബ്യ കൈക്കൊള്ളുന്നത്. മയക്കുമരുന്ന് കടത്തിൽ പിടിക്കപ്പെട്ട് കുറ്റകൃത്യം തെളിയിക്കപ്പെട്ട പല കേസുകളിലും വധശിക്ഷ പോലുള്ള വിധികളാണ് ഉണ്ടായിട്ടുള്ളത്. മലയാളികൾ ഉൾെപ്പടെയുള്ള ഇന്ത്യക്കാർ സൗദിയിൽ ഇത്തരത്തിൽ വധശിക്ഷക്ക് വിധേയമായിട്ടുണ്ട്. കഠിനമായ ഇത്തരം ശിക്ഷാവിധികളിലുടെ ഇന്ത്യക്കാർ മയക്കുമരുന്ന് കടത്തിൽ പ്രതിയാകുന്നതിൽ വളരെ കുറവ് അനുഭപ്പെട്ടിട്ടുണ്ട്. അതിർത്തികൾ വഴി മയക്കുമരുന്ന് കടത്ത് തടയുന്നതിൽ അതിവിദഗ്ധവും നൂതനുമായ പരിശോധന സംവിധാനങ്ങൾ സൗദി ഏർപ്പെടുത്തിയിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.