എണ്ണയിതര ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധന
text_fieldsജിദ്ദ: സൗദി അറേബ്യയുടെ എണ്ണയിതര ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധന. കോവിഡിന് ശേഷം സൗദിയുടെ എണ്ണയിതര ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ എണ്ണയിതര ഉല്പന്നങ്ങളുടെ കയറ്റുമതി വരുമാനം 37 ശതമാനം വര്‍ധിച്ചു. 12,530 കോടി റിയാല്‍ ഇതുവഴി രാജ്യത്തെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 9170 കോടി റിയാലായിരുന്നു. സൗദി കയറ്റുമതി വികസന അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിലും വലിയ വര്‍ധനവുണ്ട്. ഇന്ത്യയിലേക്കുള്ള സൗദിയുടെ എണ്ണയിതര ഉല്പന്നങ്ങളുടെ കയറ്റുമതി 52 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 710 കോടി റിയാലിെൻറ ഉല്പന്നങ്ങള് ഇന്ത്യയിലേക്ക് അയച്ചു. മുന്‍വര്‍ഷം ഇത് 470 കോടി റിയാലായിരുന്നു. യു.എ.ഇയാണ് സൗദിയില്‍നിന്ന് ഏറ്റവും കൂടുതല്‍ ഉല്പന്നങ്ങള് ഇറക്കുമതി ചെയ്തത്. സൗദി 1700 കോടിയുടെ ഉല്പന്നങ്ങള് യു.എ.ഇയിലേക്ക് അയച്ചു. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.