മാരത്തണിൽ മലയാളികളുടെ വലിയ പങ്കാളിത്തം
text_fieldsറിയാദ്: മൂന്നാമത് റിയാദ് അന്താരാഷ്ട്ര മാരത്തണിൽ മലയാളികളുടെ വർധിച്ച പങ്കാളിത്തം. വിവിധ മത്സര വിഭാഗങ്ങളിലായി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് 20,000ലേറെ പേർ പങ്കെടുത്തപ്പോൾ അതിൽ ചെറുതല്ലാത്ത സാന്നിധ്യം മലയാളികളിൽനിന്നുമുണ്ടായി. റിയാദിലെ കൂടാതെ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഖത്തറിൽനിന്നും മലയാളികളെത്തി. കുടുംബങ്ങളടക്കം നിരവധി ഇന്ത്യക്കാർ മാരത്തണിന്റെ ഭാഗമായി. റസാഖ് കിണാശ്ശേരി, സജീദ് മാറ്റ, അഷ്റഫ് അണ്ടോറ, ശക്കീർ മുർത്തസ, ഇർഷാദ്, വേഗം മാറ്റുരക്കാൻ ഓടിയപ്പോൾ സുഹൈൽ കണ്ണൻതൊടി, ശ്രീകാന്ത് ശിവൻ എന്നിവർ ആദ്യമായി ഓടാനെത്തി.
കൂടാതെ റിയാദിൽ നടക്കുന്ന സൗദി സ്പോട്സിന്റെ മാരത്തണുകളിലെ സ്ഥിരം ഓട്ടക്കാരായ ഹനീസ് മുഹമ്മദ്, അജീഷ് മുക്കോത്ത്, സജാദ് വെന്തൊടി, അനസ് മുഹമ്മദ്, ജയ്സൽ പുറക്കൽ, ദിൽപസീം, മസ്ഊദ് ബാബു, ഉണ്ണിക്കമ്മു, ഫസീഹ്, നിസാർ കളയാത്ത്, ഫർഹാൻ നാലുപുരക്കൽ, മലയാളി എൻജിനീയർമാരായ കരീം കണ്ണംപുറം, ഇല്യാസ് കുട്ടിപ്പ, ഇല്യാസ് തൂമ്പിൽ, ബാഹിസ് പഴയതൊടിക എന്നിവരും കൂട്ടയോട്ടത്തിൽ പങ്കാളികളായി. എൻജി. രൂപേഷ് തബൂക്കിൽനിന്നാണ് ഇവൻറിൽ പങ്കെടുക്കാനെത്തിയത്.
കോഴിക്കോട് കിണാശ്ശേരി സ്വദേശി റസാഖ് തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽനിന്നെത്തി. മൂന്നാം തവണയാണ് റിയാദ് മാരത്തണിൽ പങ്കെടുക്കുന്നത്. ഇത്തവണയും 21കി.മീറ്ററും ഫൺ റണ്ണായ നാല് കി.മീറ്ററും ഓടി റസാഖ് മെഡൽ നേടി. സൗദി നാഷനൽ മാരത്തൺ കൂടാതെ ജിദ്ദ അന്താരാഷ്ട്ര മാരത്തണിലും റസാഖ് പങ്കെടുത്തിട്ടുണ്ട്. റിയാദിൽ ലോജിസ്റ്റിക് മേഖലയിൽ ജോലി ചെയ്യുന്ന ഹനീസ് മുഹമ്മദ് രണ്ടാം തവണയാണ് ഇറങ്ങുന്നത്. കഴിഞ്ഞ മാസം ജുബൈലിൽ നടന്ന ട്രയാത്തലണിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.
ജനുവരിയിൽ റിയാദിൽ നടന്ന ടഫ്മട്ടറിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സ്ഥിരം ഓട്ടക്കാരനായ ഇദ്ദേഹം കോട്ടക്കുന്ന് മോണിങ് റൺ ക്ലബ് അംഗമാണ്. 42 കി.മീറ്ററിൽ ഓടിമുന്നിലെത്തി ശ്രദ്ധേയനായി അജീഷ് മുക്കോത്ത്. റിയാദിൽ എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ മാസം ദുബൈ ഫുൾ മാരത്തണിലും പങ്കെടുത്തു.
ഖത്തറിൽനിന്നെത്തിയ പി. സബീർ, എം.കെ. യഹ്യ, സി.സി. നൗഫൽ, പി.എം. നൗഫൽ എന്നിവർ 21 കി.മീറ്ററിലും എബി എബ്രഹാം ജോർജ് 10 കി.മീറ്ററിലും മാറ്റുരച്ചപ്പോൾ ശബരിനാഥ് 42 കി.മീറ്ററിൽ പങ്കെടുത്തു. ദോഹയിലെ വെൽനെസ് ചാലഞ്ചേഴ്സ് ക്ലബിലെ അംഗങ്ങളായ ഇവർ ഖത്തറിൽനിന്നും ആദ്യമായി റിയാദ് മരത്തണിലെത്തുകയായിരുന്നു. അടുത്തയാഴ്ച നടക്കുന്ന ഖത്തർ മാരത്തണിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇവരെല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.