കഴിഞ്ഞ വർഷം സൗദി സന്ദർശിച്ചത് 9.3 കോടി വിദേശികൾ
text_fieldsയാംബു: കഴിഞ്ഞ വർഷം 9.3 കോടി വിദേശികൾ രാജ്യം സന്ദർശിച്ചതായി സൗദി ടൂറിസം അതോറിറ്റിയുടെ റിപ്പോർട്ട്. സന്ദർശകർ മൊത്തം 185 ശതകോടി റിയാലിലധികം ചെലവഴിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഏഴരക്കോടിയായി ഉയർന്നതായും ഇവർ കഴിഞ്ഞ വർഷം 9,000 കോടി റിയാൽ ചെലവഴിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ‘വിഷൻ 2030’പദ്ധതി ടൂറിസം മേഖലക്ക് വൻ ഉണർവാണ് ഉണ്ടാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ആളുകൾ രാജ്യത്തേക്ക് വരുന്നതിന്റെ എണ്ണം കൂടിവരുകയാണ്.
സൗദി ടൂറിസത്തെ കുറിച്ച് അന്താരാഷ്ട്രതലത്തിൽ പ്രമോഷൻ കാമ്പയിനുകൾ നടക്കുകയാണ്. 80 ലധികം രാജ്യങ്ങളിൽ 120 ലധികം പ്രമോഷനൽ ട്രിപ്പുകൾ സംഘടിപ്പിച്ചു.
വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്കു പ്രകാരം കഴിഞ്ഞ വർഷം കൂടുതൽ ടൂറിസ്റ്റുകളെത്തിയ അറബ് രാജ്യം സൗദിയാണ്. 2.95 കോടി വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം രാജ്യത്തെത്തിയതായി സൗദി ടൂറിസം അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.