വേൾഡ് മലയാളി കൗൺസിൽ ലത മങ്കേഷ്കർ അനുസ്മരണം
text_fieldsദമ്മാം: വിടപറഞ്ഞ സംഗീത ഇതിഹാസം ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കരുടെ സ്മരണാർഥം വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് സംഗീതാർച്ചന സംഘടിപ്പിച്ചു. ലത മങ്കേഷ്കറുടെ സൂപ്പർഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി പ്രവിശ്യയിലെ ഗായകരെ അണിനിരത്തിയാണ് ആദരവ് സംഘടിപ്പിച്ചത്.
ഒരിക്കലും മരിക്കാത്ത ഗാനങ്ങളുടെ പുനരവതരണം ആസ്വാദകർക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്. ജിൻഷ ഹരിദാസ്, ഫാറൂഖ് ബുന്ദർ, അനില ദിപു, ദിവ്യ നവീൻ, ഡോ. നവ്യ വിനോദ്, ഫർഹ ബഷീർ, അരുൺ നായർ, മൂസകോയ, ദിനേശ് എന്നീ ഗായകർ മെലഡികളുടെ രാഗമാലിക തീർത്തു.
പ്രൊവിൻസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മൂസകോയ പുതിയ അംഗങ്ങൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയർമാൻ ഷമീം കാട്ടാക്കട, സാജിദ് ആറാട്ടുപുഴ, വിമൻസ് ഫോറം പ്രസിഡന്റ് അർച്ചന അഭിഷേക് എന്നിവർ സംസാരിച്ചു.
സി.കെ. ഷഫീഖ്, സുബൈർ ഉദിനൂർ, ഖദീജ ഹബീബ്, അഷ്റഫ് ആലുവ, ഹുസ്ന ആസിഫ്, ഷംല നജീബ്, സോഫിയ താജുദ്ദീൻ, സലാം, അജീം ജലാലുദ്ദീൻ, നവാസ് സലാഹുദ്ദീൻ, ഷനൂബ്, ദിനേശ്, ഷിബു, താജു അയ്യാരിൽ, പ്രജിത അനിൽ കുമാർ, ദിവ്യ ഷിബു, ലെനിൻ മാധവ്, ഉണ്ണികൃഷ്ണൻ എന്നിവർ ഗായകർക്കുള്ള ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി അനിൽ കുമാർ സ്വാഗതവും ട്രഷറർ ആസിഫ് നന്ദിയും പറഞ്ഞു. സാനിയ അവതാരകയായിരുന്നു. മിയാസ് മൂസ ഖിറാഅത്ത് നടത്തി. അഭിഷേക് സത്യൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.