ലാലു മീഡിയ പ്രവർത്തകർക്ക് ഫ്രറ്റേണിറ്റി ഫോറത്തിെൻറ ആദരം
text_fieldsജിദ്ദ: സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി കോവിഡ് കാലഘട്ടത്തില്‍ സേവനരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജിദ്ദയിലെ ലാലു മീഡിയയെയും അണിയറ പ്രവർത്തകരെയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു.
'കോവിഡ് യോദ്ധാക്കളെ ആദരിക്കുക' എന്ന പരിപാടിയുടെ ഭാഗമായി സാമൂഹിക പ്രവർത്തകരെയും സംഘടനകളെയും അവരുടെ സ്തുത്യർഹമായ ഇടപെടലുകൾ കണക്കിലെടുത്താണ് ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിയ സമയങ്ങളിൽ ജിദ്ദയിലും സമീപപ്രദേശങ്ങളിലും പ്രവാസി സമൂഹത്തിനിടയിൽ നിരവധി ആരോഗ്യബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും സമൂഹത്തിന് ആത്മവിശ്വാസവും ധൈര്യവും പകരുകയും ചെയ്ത പ്രവൃത്തികൾ പരിഗണിച്ചാണ് ലാലു മീഡിയ ടീമിനെ ആദരിച്ചത്. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് സാദിഖ് വഴിപ്പാറ ലാലു മീഡിയ ചെയർമാൻ മുസ്തഫ കുന്നുംപുറത്തിനു ഉപഹാരം കൈമാറി.
ലാലു മീഡിയ ഡയറക്ടർ സി.എം. അഹമ്മദ് ആക്കോട്, അണിയറ പ്രവർത്തകരായ അഷ്റഫ് ചുക്കാൻ, നസീർ പരിയാപുരം, മുനീർ കാട്ടുമുണ്ട, ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സെക്രട്ടറി മുഹമ്മദലി വെങ്ങാട്, പി.ആർ ഇൻചാർജ് റാഫി ബീമാപ്പള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.