നിയമപ്പോരാട്ടം ഫലം കണ്ടു: രണ്ടു മാസത്തിനു ശേഷം കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
text_fieldsറിയാദ്: റിയാദിനടുത്ത് തുവൈഖിലുണ്ടായ വാഹനാപകടത്തിൽ പരിക്കേൽക്കുകയും ചികിത്സക്കിടെ മരണപ്പെടുകയും ചെയ്ത കൊല്ലം സ്വദേശി മൻസൂർ ഖാസിം കുഞ്ഞിെൻറ (55) മൃതദേഹം രണ്ടു മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ റിയാദിൽ ഇന്ന് ഖബറടക്കി. ഫെബ്രുവരി 10നുണ്ടായ അപകടത്തെ തുടർന്ന് മൻസൂർ ഖാസിമിനെ റിയാദ് കിങ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് 23ന് ഇദ്ദേഹം മരണപ്പെട്ടു.
മരണാനന്തര രേഖകൾ ലഭിക്കാൻ വേണ്ടി വന്ന കാലതാമസം മൃതദേഹം രണ്ടു മാസത്തോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ടിവന്നു. ഇതേതുടർന്ന് സാമൂഹിക പ്രവർത്തകരുടെ നിയമ പോരാട്ടം വിജയം കാണുകയായിരുന്നു. ഒരു വാട്സ്ആപ് കൂട്ടായ്മയിൽ നിന്ന് ലഭിച്ച മൻസൂർ ഖാസിമിെൻറ മകളുടെ ശബ്ദ സന്ദേശത്തിെൻറ അടിസ്ഥാനത്തിൽ കെ.എം.സി.സി സന്നദ്ധ പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും കിങ് സൽമാൻ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫുമായി ബന്ധപ്പെട്ടു വിഷയം ഏറ്റെടുക്കുകയുമായിരുന്നു. മൻസൂർ ഖാസിമിെൻറ നാട്ടിലുള്ള കുടുംബവുമായും റിയാദിലുള്ള സഹോദരനുമായും സാമൂഹിക പ്രവർത്തകൻ നൂറുദ്ദീൻ കൊട്ടിയം ബന്ധപ്പെട്ട് തുടർനടപടികൾ ആരംഭിച്ചു.
പിന്നീട് ട്രാഫിക് വകുപ്പിൽ നിന്നുള്ള രേഖകൾക്ക് രണ്ട് മാസത്തോളം കാലതാമസമുണ്ടായി. തുടർന്ന് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ റിയാദ് ഗവർണറേറ്റിലും ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലും പൊലീസിലും പരാതിപ്പെട്ടു. ഒടുവിൽ കഴിഞ്ഞ ദിവസം മുഴുവൻ രേഖകളും പൂർത്തിയാക്കി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൃതദേഹം റിയാദിലെ മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കി. സഹോദരൻ നിസാം, സുഹൃത്തുക്കളായ ശരീഫ്, നസീർ എന്നിവരോടൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ദാറുസ്സലാം വളൻറിയർമാരായ സിദ്ദീഖ് തുവ്വൂർ, ഫിറോസ് കൊട്ടിയം, ശിഹാബ് പുത്തേഴത്ത്, ദഖ്വാൻ, നിയാസ്, സുഫിയാൻ എന്നിവരും കിങ് സൽമാൻ ആശുപത്രി സ്റ്റാഫ് ഷഹ്ലയും രേഖകൾ ശരിയാക്കാനുള്ള സഹായത്തിനുണ്ടായിരുന്നു.
30 വർഷമായി സൗദിയിലുള്ള മൻസൂർ ഖാസിം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. മാതാവ്: ശരീഫ ബീവി. ഭാര്യ: ഷമീറ. മക്കൾ: സുറുമി, നജുമി, ബിസ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.