നിയമലംഘനം; ഒരാഴ്ചക്കിടെ 12,974 പ്രവാസികൾ പിടിയിൽ
text_fieldsഅൽഖോബാർ: താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടെ 12,974 വിദേശ തൊഴിലാളികളെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് താമസനിയമങ്ങൾ ലംഘിച്ചതിന് 8,044 പേരും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,395 പേരും തൊഴിൽ സംബന്ധമായ നിയമപ്രശ്നങ്ങൾക്ക് 1,535 പേരുമാണ് പിടിയിലായത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 815 പേരിൽ 54 ശതമാനം ഇത്യോപ്യക്കാരും 41 ശതമാനം യമനികളും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയാണ്. കൂടാതെ അവരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.