‘ഇഗ്നൈറ്റ് 1.0’ ഫോക്കസ് റിയാദ് ലീഡർഷിപ് വർക്ക്ഷോപ്
text_fieldsറിയാദ്: ഫോക്കസ് ഇൻറർനാഷനൽ റിയാദ് ഡിവിഷൻ ഇഗ്നൈറ്റ് 1.0 എന്ന പേരിൽ ലീഡർഷിപ് വർക്ക് ഷോപ് സംഘടിപ്പിച്ചു. റിയാദ് ബത്ഹ എസ്.ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ട്രെയിനറും സാബിക് സ്റ്റാഫ് സയൻറിസ്റ്റുമായ ബി.എച്ച്. മുനീബ് നേതൃത്വം നൽകി. നേതൃത്വമെന്നത് കേവലമായ സംഘടന സങ്കേതിക പദവികൾക്കുപരി താൻ പ്രതിനിധാനം ചെയ്യുന്ന ഗുണപരമായ ആശയങ്ങളിലേക്ക് സമൂഹത്തെ സ്വാധീനക്കലാണെന്ന് അദ്ദേഹം പരിശീലന സെഷനിൽ അഭിപ്രായപ്പെട്ടു. ടീം ബിൽഡിങ് ആക്ടിവിറ്റികളും ഡിസ്ക്ഷനുകളും കൊണ്ട് ശ്രദ്ധേയമായ വർക്ക് ഷോപ്പിൽ ‘സിജി’ റിയാദ് ചാപ്റ്റർ ചെയർമാൻ നവാസ് റഷീദ്, ട്രൈനറും അധ്യാപകനുമായ സലീം ചാലിയം എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നേതൃത്വ ഗുണങ്ങൾ ഇസ്ലാമികകാഴ്ചപ്പാടിൽ എങ്ങനെയായിരിക്കണമെന്നും പ്രവാചകനും അനുചരന്മാരും കാണിച്ചുതന്ന നേതൃത്വ രീതി ഹദീസും ഖുർആനും ആസ്പദമാക്കി സലീം ചാലിയം സംസാരിച്ചു. ഫോക്കസ് റിയാദ് ഡിവിഷൻ ഡയറക്ടർ ഷമീം വെള്ളാടത്ത് അധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് വിതരണം ഫോക്കസ് സൗദി സി.ഒ.ഒ അബ്ദുൽ റഊഫ് പൈനാട്ട് നിർവഹിച്ചു. ഫോക്കസ് റിയാദ് ഓപറേഷൻ മാനേജർ പി.വി. റിയാസ് സ്വാഗതവും ഫിനാൻസ് മാനേജർ മുഹമ്മദ് ഷഹീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.