ലീപ് 2023’ എക്സ്പോ ലോക ശ്രദ്ധ നേടി നൂതന സാങ്കേതിക മേള; നഗരിയിൽ അഭൂതപൂർവ തിരക്ക്
text_fieldsറിയാദ്: സാങ്കേതിക വിദ്യയുടെ പുതിയ ലോകത്തേക്ക് ക്ഷണിച്ച് സൗദി അറേബ്യ സംഘടിപ്പിക്കുന്ന ‘ലീപ് 2023’ എക്സ്പോ ആഗോള ഐ.ടി മേഖലയിൽ ചലനം തീർക്കുന്നു.
തിങ്കളാഴ്ച സൗദി തലസ്ഥാനത്തെ റിയാദ് ഫ്രൻറ് എക്സിബിഷൻ സെൻററിൽ ‘പുതിയ ചക്രവാളങ്ങളിലേക്ക്’ എന്ന പേരിൽ ആരംഭിച്ച മേളയിലേക്ക് ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നുള്ള ഐ.ടി പ്രഫഷനലുകളും പ്രഭാഷകരും സംരംഭകരും എത്തി. വിവിധ മേഖലകളിൽ നിന്നുള്ള സന്ദർശകർ ഒഴുകിയതോടെ സംഘാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു.
മുൻകൂട്ടി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർക്ക് ഹാൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നും ഉൾക്കൊള്ളൽ ശേഷിയുടെ പരമാവധി കഴിഞ്ഞിരിക്കുന്നതിനാൽ ഇനി ഒരറിയിപ്പുണ്ടാകും വരെ എക്സ്പോ വേദിയിലേക്ക് പുറപ്പെടരുതെന്നും പറഞ്ഞ് ഇ-മെയിൽ സന്ദേശം ലഭിക്കുന്ന സ്ഥിതിയോളം അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. സൗദി അറേബ്യയിൽ നടക്കുന്ന ഏറ്റവും വലിയ പ്രദർശന മേളകളിൽ ഒന്നാണ് ലീപ്. ലക്ഷത്തിലേറെ സാങ്കേതിക വിദഗ്ധരും സംരംഭകരുമാണ് മേളയിൽ പങ്കെടുക്കുന്നത്.
വിസ നിയമത്തിൽ വന്ന മാറ്റങ്ങളാണ് ലീപ് ഉൾപ്പെടെയുള്ള ആഗോള മേളകളിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് ഇത്രയധികം ഒഴുക്കുണ്ടാകാൻ കാരണം. സാങ്കേതികമായി പുരോഗമിച്ച ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഇടംപിടിക്കാനുള്ള ലക്ഷ്യം കൂടിയുണ്ട് ലീപ്പിന്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ മേള സമാപിക്കും.
സന്ദർശകരെ സ്വീകരിക്കാൻ റോബോട്ട് ‘സാറ’യും
റിയാദ്: ‘ലീപ് 2023’െൻറ ഭാഗമായ ഡിജിറ്റൽ പ്രദർശനമേളയിൽ സന്ദർശകരെ സ്വീകരിക്കാൻ റോബോട്ട് ‘സാറ’യും. സൗദി ഡിജിറ്റൽ, ക്യു.എസ്.എസ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് റോബോട്ട് സാറ നിർമിച്ചത്. എല്ലാ സന്ദർശകരുമായും ആശയവിനിമയം നടത്താനും അവരുമായി ഇടപഴകാനും ജനപ്രിയ നൃത്തങ്ങൾ അവതരിപ്പിക്കാനും സന്ദർശകരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാനും സാറക്ക് കഴിയും. റോബോട്ടിൽ ഒരു ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാമറ അടങ്ങിയിരിക്കുന്നു. ഇതിലൂടെ തെൻറ മുന്നിൽ നിൽക്കുന്ന ആളുകളുടെ അകലം തിരിച്ചറിയാനും സന്ദർശകൻ ‘ഹലോ സാറാ’ എന്ന വാചകത്തോടെ സ്വാഗതം ചെയ്താൽ സംഭാഷണ സെഷൻ ആരംഭിക്കാനും സാറക്ക് കഴിയും.
സൗദിയിലെ വിവിധ ഭാഷകൾ തിരിച്ചറിയുകയും വാക്യങ്ങൾ വിശകലനം ചെയ്യുകയും അവയുടെ ഉള്ളടക്കം മനസ്സിലാക്കുകയും തുടർന്ന് ഉചിതമായ ഉത്തരം നൽകുകയും ടെക്സ്റ്റ് രൂപത്തിൽ സന്ദേശം അയക്കുകയും ചെയ്യുന്ന സംവിധാനവും റോബോട്ടിൽ ഉണ്ട്. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോണുകൾ, ‘തഹാലഫ്’ കമ്പനി എന്നിവയുടെ സഹകരണത്തോടെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ‘ലീപ് 2023’ എന്ന അന്താരാഷ്ട്ര സാേങ്കതിക സമ്മേളനവും പ്രദർശനവും ഒരുക്കിയിരിക്കുന്നത്. മേഖലയിലെ സാങ്കേതികവിദ്യയുടെയും നവീകരണത്തിെൻറയും കേന്ദ്രമെന്ന നിലയിൽ രാജ്യത്തിെൻറ വികസിത സ്ഥാനം ഏകീകരിക്കാനും ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.