Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ലീ​പ് 2023’...

‘ലീ​പ് 2023’ എ​ക്​​സ്​​പോ; സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​തി​യ ലോ​ക​ത്തേ​ക്ക് സ്വാഗതം

text_fields
bookmark_border
LEAP 2023 expo Saudi Arabia
cancel

റി​യാ​ദ്: ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം വി​വ​ര സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ​രും 500ഓ​ളം പ്ര​ഭാ​ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്ന ആ​ഗോ​ള ഐ.​ടി ആ​ർ​ട്ടി​ഫി​ഷ്യ​ൽ മേ​ള​യാ​യ ‘ലീ​പ്​ 2023’ റി​യാ​ദി​ൽ ഫെ​ബ്രു​വ​രി ആ​റി​ന്​ ആ​രം​ഭി​ക്കും. ഗു​ണ​ക​ര​മാ​യ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ​രി​ധി​യി​ല്ലാ​ത്ത സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക ല​ക്ഷ്യം വെ​ച്ചാ​ണ് ‘ലീ​പ്പ്’ ര​ണ്ടാം പ​തി​പ്പ് നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി റി​യാ​ദ്​ ഫ്ര​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ൽ ന​ട​ക്കു​ക. ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​മാ​ണ് മേ​ള​യു​ടെ സം​ഘാ​ട​ക​ർ.

ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നെ​ത്തു​ന്ന 716ഓ​ളം ക​മ്പ​നി​ക​ളു​ടെ പ​വി​ലി​യ​നും 513ൽ ​അ​ധി​കം പ്ര​സം​ഗ​ക​രും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഒ​രു ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​രെ​ത്തും. 50 ശ​ത​മാ​ന​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​ർ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി​രി​ക്കും. മൈ​ക്രോ​സോ​ഫ്റ്റ്‌, വാ​വെ എ​റി​ക്സ​ൺ, ഐ.​ബി.​എം, അ​ലി​ബാ​ബ ക്ലൗ​ഡ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളും സൗ​ദി അ​രാം​കോ, സൗ​ദി ടെ​ലി​കോം തു​ട​ങ്ങി സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും അ​വ​രു​ടെ പ​ദ്ധ​തി​ക​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മേ​ള​യി​ലു​ണ്ടാ​കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും മേ​ള​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടാം. ബ​ന്ധ​പ്പെ​ട്ട ടെ​ക്നോ​ള​ജി​യെ കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നും പ​ഠി​ക്കാ​നും ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​വി​ലി​യ​നി​ലു​ണ്ടാ​കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സോ​ഫ്റ്റ് വെ​യ​ർ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​ന് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സോ​ഫ്റ്റ് വെ​യ​ർ ക​മ്പ​നി​ക​ളും എ​ൻ​ജി​നീ​യ​ർ​മാ​രും മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യു​ട്ടി​വു​ക​ളും മേ​ള​യി​ലു​ണ്ടാ​കും. ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ സം​രം​ഭ​ക​രാ​കാ​നു​ള്ള സാ​ധ്യ​ക​ത​ക​ളെ കു​റി​ച്ച​റി​യാ​നും മേ​ള സ​ഹാ​യ​ക​മാ​കും.

ലീ​പ്പി​​ന്റെ ര​ണ്ടാം പ​തി​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സൗ​ദി വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രി അ​ബ്​​ദു​ല്ല അ​ൽ സ്വാ​ഹ പ​റ​ഞ്ഞു. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക ല​ക്ഷ്യം​വെ​ച്ചു​ള്ള കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ ‘വി​ഷ​ൻ 2030’ പ​ദ്ധ​തി​യു​ടെ ഭാ​ഗം കൂ​ടി​യാ​ണി​ത്.

വി​വ​ര​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​രും വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സൗ​ദി​യി​ൽ ഐ.​ടി രം​ഗ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​ള വ​ലി​യ രീ​തി​യി​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​കും. ലോ​ക​ത്തി​ലെ പ്ര​മു​ഖ ഐ.​ടി വി​ദ​ഗ്‌​ധ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടാ​നും അ​ത് വ​ഴി സം​രം​ഭ​ക​രാ​കാ​നും തൊ​ഴി​ൽ നേ​ടാ​നും ഇ​തൊ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

റി​യാ​ദ് ഫ്ര​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെൻറ​റി​ൽ ന​ട​ക്കു​ന്ന ‘ലീ​പ് 2023’ എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ www.onegiantleap.com എ​ന്ന വെ​ബ്സൈ​റ്റി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. ഇ-​മെ​യി​ലാ​യി ല​ഭി​ക്കു​ന്ന ഇ-​ബാ​ഡ്ജ് എ​ക്സി​ബി​ഷ​ൻ ഹാ​ളി​ന് പു​റ​ത്തു​ള്ള കി​യോ​സ്കു​ക​ളി​ൽ സ്കാ​ൻ ചെ​യ്​​ത്​ മേ​ള​ന​ഗ​രി​യി​ൽ പ്ര​വേ​ശി​ക്കാം. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മേ​ള വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​വ​സാ​നി​ക്കും. റി​യാ​ദി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ലീ​പ്പി​​ന്റെ ആ​ദ്യ പ​തി​പ്പ് വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​തി​യ യു​ഗം പ​രി​ച​യ​പ്പെ​ടു​ത്തി ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LEAP 2023
News Summary - LEAP 2023 expo Saudi Arabia
Next Story