‘ലീപ് 24’ മേള: ആദ്യ ദിവസം പ്രഖ്യാപിച്ചത് 11.9 ശതകോടി ഡോളറിെൻറ നിക്ഷേപം
text_fieldsറിയാദ്: ‘ലീപ് 24’ അന്താരാഷ്ട്ര സാേങ്കതിക മേളയിലെ ആദ്യ ദിവസം പ്രഖ്യാപിച്ചത് 11.9 ശതകോടി ഡോളറിെൻറ നിക്ഷേപം. തിങ്കളാഴ്ച രാവിലെ റിയാദിൽ ആരംഭിച്ച ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പെങ്കടുക്കുന്ന സാേങ്കതികവിദ്യാ സമ്മേളനത്തിലാണ് സാങ്കേതിക വിദ്യകൾ, നവീകരണം, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ നൈപുണ്യ വികസനം എന്നിവയെ പിന്തുണക്കുന്നതിനായി ഇത്രയും വലിയ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ചത്.
ഇത് ഈ രംഗത്തെ ഏറ്റവും വലിയ നിക്ഷേപമാണെന്നാണ് വിലയിരുത്തൽ. സാങ്കേതികവിദ്യയുടെയും നവീകരണത്തിെൻറയും കേന്ദ്രമെന്ന നിലയിലും ലോകത്തെ മുൻനിര സാങ്കേതിക കമ്പനികൾക്ക് ആകർഷകമായ അന്തരീക്ഷമെന്ന നിലയിലും സൗദി അറേബ്യയുടെ സ്ഥാനം വർധിപ്പിക്കുന്നതാണിത്.
സൗദിയിൽ ഉയർന്ന ശേഷിയുള്ള ക്ലൗഡ് മേഖല സൃഷ്ടിക്കുന്നതിനായി ആമസോൺ വെബ് സേവനങ്ങൾ 5.3 ശതകോടി ഡോളർ നിക്ഷേപിക്കുമെന്ന് സമ്മേളനത്തിെൻറ ആദ്യ ദിനം പ്രഖ്യാപിച്ചു. െഎ.ബി.എം ആദ്യത്തെ ആഗോള സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻറ് കേന്ദ്രം സ്ഥാപിക്കാൻ 25 കോടി ഡോളറിെൻറ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. മേഖലയിൽ ആദ്യത്തെ ഡാറ്റാ സെൻറർ ആരംഭിക്കുന്നതിനായി സർവിസ് നൗ (ServiceNow) 50 കോടി ഡോളർ നിക്ഷേപിക്കും.
ദേശീയ പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും അവരുടെ ശേഷി വികസിപ്പിക്കുന്നതിനും പുറമെ സൗദി അറേബ്യ ആസ്ഥാനമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക. സമ്മേളനത്തിൽ വ്യവസായിക മേഖലയിൽ ലോകത്തിലെ ആദ്യത്തെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡൽ അവതരിപ്പിക്കുമെന്ന് അരാംകോ പ്രഖ്യാപിച്ചു. കൂടാതെ സൗദി അറേബ്യയുടെ ഡിജിറ്റൽ ഭാവി മെച്ചപ്പെടുത്തുന്ന ഒരു സംയോജിത ദേശീയ കേന്ദ്രമായി സൗദി ഇന്നൊവേഷൻ ലബോറട്ടറി സ്ഥാപിക്കുമെന്നും ആരാംകോ വ്യക്തമാക്കി.
300 മെഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള സുസ്ഥിരവും നൂതനവുമായ ഡാറ്റാ സെൻററുകൾ നിർമിക്കുന്നതിന് 500 കോടി ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി ഡാറ്റവോൾട്ട് പ്രഖ്യാപിച്ചു. ഡെൽ സൗദി അറേബ്യയിൽ ഒരു നിർമാണ, വിതരണ, ഓർഡർ കേന്ദ്രം തുറക്കാൻ ഉദ്ദേശിക്കുന്നതായും പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റ് - നോർത്ത് ആഫ്രിക്ക - തുർക്കി മേഖലകളിൽ ആദ്യത്തേതാണിത്. ദേശീയ പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനായി യുപാത്ത് (Uipath) അക്കാദമി മേഖലയിലെ ആദ്യത്തെ ഓട്ടോമേഷൻ അക്കാദമി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.