ലേൺ ദി ഖുർആൻ 24ാമത് ദേശീയ സംഗമം പ്രചാരണോദ്ഘാടനം
text_fieldsറിയാദ്: ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ ആൻഡ് അവയർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ മേയ് 12ന് റിയാദിൽ സംഘടിപ്പിക്കുന്ന ലേൺ ദി ഖുർആൻ പഠന പദ്ധതിയുടെ 24ാമത് ദേശീയ സംഗമത്തിെൻറ പ്രചാരണത്തിന് തുടക്കം കുറിച്ചു. റിയാദ് മീഡിയ ഫോറം ട്രഷറർ ജലീൽ ആലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ബത്ഹയിലെ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിലെ ഇഫ്താർ വേദിയിൽ നടന്ന പ്രോഗ്രാമിൽ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ലോകത്തിന് മാതൃകയായ ഉത്തമ സമുദായത്തെ സൃഷ്ടിച്ച ഖുർആൻ അവതീർണമായ പുണ്യമാസത്തിൽ ഖുർആെൻറ സമാധാന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ പ്രചാരണ പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. മേയ് 12ന് റിയാദിലെ റൗദയിലുള്ള അൽദൂറാ, ലുലു, ഇസ്തിറാഹകളിലെ നാല് വേദികളിലായി ആറു സെഷനുകളായി ലേൺ ദി ഖുർആൻ ദേശീയ സംഗമം നടക്കും.
കേരളത്തിലെയും സൗദി അറേബ്യയിലെയും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ്, മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിലെ വിവിധ സെഷനുകളിൽ സംവദിക്കും.ജി.സി.സിയിലെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ സംഗമത്തിന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയിൽ സമ്മേളന ബ്രൗഷർ പുറത്തിറക്കി. കെ.എൻ.എം ഓൺലൈൻ മീഡിയ റിനൈ ടി.വി സമൂഹ മാധ്യമ പ്രചാരണത്തിന് നേതൃത്വം കൊടുക്കും.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ആഷിഖ്, സിയാദ് തൃശൂർ, അഷ്കർ കണ്ണൂർ എന്നിവർ പങ്കെടുത്തു. ദേശീയ സംഗമം ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും അഡ്വ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.