Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലേ​ൺ ദ ​ഖു​ർ​ആ​ൻ...

ലേ​ൺ ദ ​ഖു​ർ​ആ​ൻ അ​ന്താ​രാ​ഷ്ട്ര ഓ​ൺ​ലൈ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ

text_fields
bookmark_border
ലേ​ൺ ദ ​ഖു​ർ​ആ​ൻ അ​ന്താ​രാ​ഷ്ട്ര ഓ​ൺ​ലൈ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ
cancel
camera_alt

ലേ​ൺ ദ ​ഖു​ർ​ആ​ൻ അ​ന്താ​രാ​ഷ്ട്ര ഓ​ൺ​ലൈ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ പ്ര​ചാ​ര​ണം ഇ​സ്‌​ലാം ഹൗ​സ്

അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​ഫ​വാ​സ് സ​അ​ദ് അ​ൽ​ഹു​നൈ​ൻ, എം.​എം. അ​ക്ബ​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


പ്ര​ചാ​ര​ണോദ്ഘാ​ട​നം ചെ​യ്തു

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യാ​യ 'ലേ​ൺ ദ ​ഖു​ർ​ആ​ൻ-2022' അ​ന്താ​രാ​ഷ്ട്ര ഓ​ൺ​ലൈ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ​യു​ടെ പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം ഇ​സ്‌​ലാം ഹൗ​സ് അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​ഫ​വാ​സ് സ​അ​ദ് അ​ൽ​ഹു​നൈ​ൻ, നി​ച്ച് ഓ​ഫ് ട്രൂ​ത്ത് ഡ​യ​റ​ക്ട​ർ എം.​എം. അ​ക്ബ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഖു​ർ​ആ​ൻ എ​ല്ലാ കാ​ല​ത്തേ​ക്കു​മു​ള്ള വേ​ദ​ഗ്ര​ന്ഥ​മാ​ണെ​ന്നും പ​ഠി​ക്കും​തോ​റും അ​ത്ഭു​ത​മാ​ണെ​ന്നും പ​ഠ​നം മ​നു​ഷ്യ​നെ ഉ​ത്ത​മ മ​നു​ഷ്യ​നാ​ക്കു​മെ​ന്നും ഡോ. ​ഫ​വാ​സ് സ​അ​ദ് അ​ൽ​ഹു​നൈ​ൻ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് 'ആ​ത്മീ​യ​ത, നാ​സ്തി​ക​ത, ലി​ബ​റ​ലി​സം' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന തു​റ​ന്ന സം​വാ​ദ​ത്തി​ന് എം.​എം. അ​ക്ബ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ത്മീ​യ​ത ജീ​വി​ത​നി​ഷേ​ധ​മ​ല്ല, ദൈ​വ​ത്തി​ന്റെ നി​യ​മ​പ്ര​കാ​രം ജീ​വി​ത​ത്തെ ആ​സ്വ​ദി​ക്ക​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​ച​ക​ൻ കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക അ​താ​ണെ​ന്നും ന​വ ലി​ബ​റ​ൽ, നാ​സ്തി​ക കാ​ല​ഘ​ട്ട​ത്തി​ൽ പു​തി​യ വി​ഷ​യ​ങ്ങ​ളെ സം​വാ​ദാ​ത്മ​ക​മാ​യി നേ​രി​ടാ​ൻ നി​ര​ന്ത​ര​മാ​യ പ​ഠ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഖു​ർ​ആ​ൻ പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ മ​ല​യാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ദ​സ്സി​ന്റെ സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

ന​വം​ബ​ർ 11ന് ​സൗ​ദി സ​മ​യം വൈ​കീ​ട്ട് നാ​ലി​ന് (ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 6.30) ലേ​ൺ ദ ​ഖു​ർ​ആ​ൻ അ​ന്താ​രാ​ഷ്ട്ര ഓ​ൺ​ലൈ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ ന​ട​ക്കും. ര​ണ്ട് മ​ണി​ക്കൂ​റാ​യി​രി​ക്കും പ​രീ​ക്ഷ​സ​മ​യം. ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ൽ പ​രീ​ക്ഷ ലി​ങ്ക് അ​ഞ്ചു​മ​ണി​ക്കൂ​ർ സ​മ​യം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. സൂ​റ​ത്തു​ൽ ജാ​സി​യ മു​ത​ൽ ഖാ​ഫ് വ​രെ​യാ​ണ് പാ​ഠ​ഭാ​ഗം.

ഒ​ന്നാം സ​മ്മാ​ന വി​ജ​യി​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ആ​ദ്യ 10 സ്ഥാ​ന​ക്കാ​ർ​ക്ക് മ​റ്റ് കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കും. ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ റി​യാ​ദി​ലെ എ​ക്സി​റ്റ് 14ലു​ള്ള റ​ബു​അ ഇ​സ്‌​ലാം ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ഖ​യ്യും ബു​സ്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു.

ദ​അ​വ അ​സോ​സി​യേ​ഷ​ൻ റ​ബു​അ പ്ര​ബോ​ധ​ക​ൻ മി​ഥ്‍ലാ​ജ് സ്വ​ലാ​ഹി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ​ൻ.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ലിം ചാ​ലി​യം, ജാ​മി​യ-​ന​ദ്‍വി​യ ട്ര​സ്റ്റ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ബ്ദു​ൽ അ​സീ​സ് എ​ട​വ​ണ്ണ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. യു.​പി. മു​സ്ത​ഫ, അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ, നൗ​ഷാ​ദ് അ​ലി കോ​ഴി​ക്കോ​ട്, ബ​ഷീ​ർ പാ​ല​ക്കാ​ട്, സി​റാ​ജ് പ​ര​പ്പ​ന​ങ്ങാ​ടി, മു​ഹ​മ്മ​ദ് കു​ട്ടി ക​ട​ന്ന​മ​ണ്ണ, സാ​ജി​ദ് കൊ​ച്ചി, ഫൈ​സ​ൽ ബു​ഹാ​രി, അ​ബ്ദു​ൽ റ​ഷീ​ദ് വ​ട​ക്ക​ൻ, ഉ​സാ​മ മു​ഹ​മ്മ​ദ്, ഉ​മ​ർ​ഖാ​ൻ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Learn the QuranFinal Exam
News Summary - Learn the Quran International Online Final Exam
Next Story