Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലേൺ ദി ഖുർആൻ ദേശീയ...

ലേൺ ദി ഖുർആൻ ദേശീയ സംഗമം മെയ് 12ന്, സംഘാടകസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ലേൺ ദി ഖുർആൻ ദേശീയ സംഗമം മെയ് 12ന്, സംഘാടകസമിതി രൂപവത്​കരിച്ചു
cancel
camera_alt

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിച്ച അഹ്‌ലൻ റമദാൻ-ലേൺ ദി ഖുർആൻ ദേശീയ സംഗമ പ്രഖ്യാപന പരിപാടി

റിയാദ്: ബത്ഹ ദഅ്‌വ ആൻഡ്​ അവയർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഖുർആൻ പഠന പദ്ധതി ലേൺ ദി ഖുർആ​െൻറ ഈ വർഷത്തെ ദേശീയ സംഗമം മെയ് 12-ന് റിയാദിൽ നടക്കും. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. മായിൻകുട്ടി മേത്തർ, കേരള നദ്​വത്തുൽ മുജാഹിദ്ദീൻ സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, കൗൺസലിങ്​, കരിയർ ഗൈഡൻസ് ട്രെയിനർ റഫീഖ് കൊടിയത്തൂർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ പ്രസിഡൻറ് അബ്​ദുൽ ഖയ്യും ബുസ്താനി ചെയർമാനും ട്രഷറർ മുഹമ്മദ് സുൽഫിക്കർ ജനറൽ കൺവീനറുമായി ലേൺ ദി ഖുർആൻ ദേശീയ സംഗമത്തി​െൻറ പ്രവർത്തനങ്ങൾക്കായി വിപുലമായ സംഘാടകസമിതി രൂപവത്​കരിച്ചു. സെൻറർ സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും യൂനിറ്റ് സമിതി അംഗങ്ങളും വനിതാ വിഭാഗമായ എം.ജി.എം റിയാദ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും അടക്കം 100 അംഗ സംഘാടക സമിതിയാണ് നിലവിൽ വന്നത്.

2000-ൽ സൗദിയിൽ ആരംഭിച്ച്, ഇന്ന് ലോകത്താകമാനം പഠിതാക്കളുള്ള ഖുർആൻ പഠന പദ്ധതിയാണ് ലേൺ ദി ഖുർആൻ. ലോകത്തെവിടെ നിന്നും ഒരേസമയം പഠിതാക്കൾക്ക് പരീക്ഷ എഴുതാവുന്ന തരത്തിൽ അന്താരാഷ്​ട്ര ഓൺലൈൻ പരീക്ഷയായിട്ടാണ് വർഷാവസാന പരീക്ഷ നടക്കാറുള്ളത്. 2022-ൽ നടന്ന പരീക്ഷ വിജയികൾക്കുള്ള 2.5 ലക്ഷം രൂപയുടെ സമ്മാനം ദേശീയ സംഗമത്തിൽ വിതരണം ചെയ്യും. റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ കിങ്​ ഖാലിദ് ഫൗണ്ടേഷനുമായി സഹകരിച്ച് റിയാദിൽ സംഘടിപ്പിച്ച അഹ്‌ലൻ റമദാൻ പരിപാടിയിൽ ജനറൽ കൺവീനർ ദേശീയ സംഗമ പ്രഖ്യാപനം നിർവഹിച്ചു.

അഹ്​ലൻ റമദാൻ പരിപാടി കിങ്​ ഖാലിദ് ഫൗണ്ടേഷൻ കമ്യൂണിറ്റി ഡിപ്പാർട്ട്മെൻറ് വിഭാഗം മേധാവി ശൈഖ് ഇബ്രാഹിം അൽസർഹാൻ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ഖയ്യും ബുസ്താനി, ഉസാമ മുഹമ്മദ് എന്നിവർ സന്ദേശം നൽകി. സെൻറർ ജനറൽ സെക്രട്ടറി അബ്​ദുറസാഖ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് അലി, അബ്​ദുസ്സലാം ബുസ്താനി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Learn the Qur'an
News Summary - Learn the Qur'an National Conference on May 12
Next Story