ലേൺ ദ ഖുർആൻ റാങ്ക് ജേതാക്കളെ ആദരിച്ചു
text_fieldsലേൺ ദ ഖുർആൻ ഫൈനൽ പൊതുപരീക്ഷ റാങ്ക് ജേതാക്കളെ ഇന്ത്യൻ ഇസ്ലാഹി സെൻറർ ആദരിച്ചപ്പോൾ
റിയാദ്: 2019ൽ നടന്ന ലേൺ ദ ഖുർആൻ ഫൈനൽ പൊതുപരീക്ഷ റാങ്ക് ജേതാക്കളെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ആദരിച്ചു. ഒന്നാംറാങ്ക് നേടിയ ആയിഷ ബഷീർ, കെ.ടി. സബിത, ഷാഹിന ബഷീർ, രണ്ടാം റാങ്ക് നേടിയ മറിയം അബ്ദുല്ല, മൂന്നാം റാങ്ക് നേടിയ വി. ബുഷ്റ, ഷിറിൻ മുഹമ്മദ് ഫറാസ്, ഹസീന അറക്കൽ, രഹ്ന മുഹമ്മദ് ഫൈസി എന്നിവർ സർട്ടിഫിക്കറ്റ്, സ്വർണ നാണയം, സമ്മാനങ്ങൾ എന്നിവ ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് റിയാദ് സലഫി മദ്റസയിൽ നടന്ന ചടങ്ങിൽ ഫിറോസ് കോഴിക്കോട്, ലേൺ ദ ഖുർആൻ ഡയറക്ടർ അബ്ദുൽ ഖയ്യൂം ബുസ്താനി, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബൂബക്കർ എടത്തനാട്ടുകര, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ലേൺ ദ ഖുർആൻ ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
2000ൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ആരംഭിച്ച ഖുർആൻ പഠനപദ്ധതിയായ ലേൺ ദ ഖുർആൻ ഇന്ന് സൗദി അറേബ്യയിലും കേരളത്തിലുമായി നൂറുകണക്കിന് സെൻററുകളിൽ പ്രവർത്തിക്കുന്നു. ലോകത്ത് എവിടെ നിന്നും പരീക്ഷയെഴുതാനുള്ള ഓൺലൈൻ പരീക്ഷ സംവിധാനം 2018 മുതൽ ഒരുക്കിയിട്ടുണ്ട്. 2020ലെ ലേൺ ദ ഖുർആൻ ഫൈനൽ പരീക്ഷ നവംബർ 13ന് നടക്കും.
പരീക്ഷക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി ആഗസ്റ്റ് ഒമ്പത് മുതൽ എല്ലാ ഞായറാഴ്ചകളിലും 'സൺഡേ ക്വിസ്' എന്ന പേരിൽ പ്രതിവാര ഓൺലൈൻ പരീക്ഷ നടക്കും. അബ്ദുൽ അസീസ് കോട്ടക്കൽ, അഡ്വ. അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, അബ്ദുറഹ്മാൻ മദീനി, സാജിദ് കൊച്ചി, കബീർ ആലുവ, അബ്ദുസ്സലാം ബുസ്താനി, ഷംസുദ്ദീൻ പുനലൂർ, ഇഖ്ബാൽ വേങ്ങര, അഷ്റഫ് തലപ്പാടി, അറഫാത്ത് കോട്ടയം, സുബൈർ എറണാകുളം, ടി.പി. വാജിദ്, ഹസീന കോട്ടക്കൽ, റുക്സാന അബ്ദുൽ വഹാബ്, ജസീന മുഹമ്മദ് സുൽഫീക്കർ, വി. ബുഷ്റ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.