ലബനാൻ, ഗസ്സ: അറബ്-ഇസ്ലാമിക് ഉച്ചകോടി വിളിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: ഫലസ്തീൻ പ്രദേശങ്ങൾക്കും ലബനാനുമെതിരെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ നിലവിലെ സ്ഥിതിഗതികളും സംഭവവികാസങ്ങളും ചർച്ചചെയ്യാൻ നവംബർ 11-ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ച് സൗദി അറേബ്യ.
ഫലസ്തീൻ പ്രദേശങ്ങൾക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തിയും ലബനാനിന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും തകർത്ത് ആക്രമണം വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെയും മേഖലയിലെ സുരക്ഷയിലും സ്ഥിരതയിലും ഈ ആക്രമണങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തിലാണ് അടിയന്തര ഫോളോ അപ്പ് ഉച്ചകോടിക്കുള്ള ആഹ്വാനം.
ഫലസ്തീൻ, ലബനാൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന കുറ്റകൃത്യങ്ങളെയും നിയമലംഘനങ്ങളെയും കടുത്ത ഭാഷയിൽ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സൽമാൻ രാജാവിന്റെ നിർദേശത്തിന്റെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി സഹകരിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങളുടെയും അടിസ്ഥാനത്തിൽ 2023 നവംബർ 11-ന് റിയാദിൽ നടന്ന അറബ്-ഇസ്ലാമിക് സംയുക്ത ഉച്ചകോടിയുടെ ഫോളോ അപ്പായി കൂടിയാണ് പുതിയ ഉച്ചകോടിക്കുള്ള ആഹ്വാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.