Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
cancel

ജി​ദ്ദ: ‘വ​ഴി​തെ​റ്റു​ന്ന യു​വ​ത, വ​ഴി കാ​ണി​ക്കു​ന്ന ഇ​സ്​​ലാം’ വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഒ.​പി. നൗ​ഷാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​മി​തോ​പ​യോ​ഗ​വും തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടു​ക​ളും ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യെ നേ​രാ​യ മാ​ർ​ഗ​ത്തി​ൽ​നി​ന്ന് വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​വാ​ക്ക​ളു​ടെ വ​ഴി​തെ​റ്റി​യ ജീ​വി​ത​ത്തി​ന് പ​രി​ഹാ​രം ഇ​സ്​​ലാ​മാ​ണ്. ‘എ​​ന്റെ ശ​രീ​രം, എ​​ന്റെ സ്വാ​ത​ന്ത്ര്യം' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ർ​മാ​ദി​ക്കു​ന്ന യു​വ​ത ഇ​സ്​​ലാ​മി​ന്റെ മ​ഹ​നീ​യ​ത​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണം. ശ​രീ​ര​ത്തി​​ന്റെ നി​യ​ന്ത്ര​ണാ​ധി​കാ​രം ദൈ​വ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​മ്പോ​ള്‍ കു​റേ​ക്കൂ​ടി വി​ശാ​ല​മാ​കു​ന്നു. ത​​ന്റെ ശ​രീ​രം​കൊ​ണ്ട് ത​നി​ക്ക് മാ​ത്ര​മ​ല്ല ഉ​പ​കാ​രം കി​ട്ടേ​ണ്ട​തെ​ന്നും ത​​ന്റെ ഇ​ണ​ക്കും കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ഭാ​വി​ത​ല​മു​റ​ക്കു​മെ​ല്ലാം കി​ട്ട​ണ​മെ​ന്നും വ​രു​മ്പോ​ള്‍ ആ ​ദ​ര്‍ശ​ന​ത്തി​ന് മാ​റ്റു​കൂ​ടു​ന്നു. അ​തോ​ടൊ​പ്പം വ്യ​ക്തി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന് ഇ​സ്​​ലാം മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍കു​ന്നു. ഇ​സ്​​ലാ​മി​ല്‍ മ​നു​ഷ്യ സ്വാ​ത​ന്ത്ര്യ​ത്തി​ന് ചി​ല അ​തി​രു​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ആ ​അ​തി​രു​ക​ള്‍ ഭേ​ദി​ക്ക​പ്പെ​ടു​മ്പോ​ള്‍ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക ബോ​ധ​ങ്ങ​ളു​ടെ​യും അ​ടി​വേ​രി​ള​കും. അ​തി​നാ​ൽ യു​വാ​ക്ക​ൾ ധാ​ർ​മി​ക​മാ​യ വ​ഴി അ​ന്വേ​ഷി​ക്കു​ക​യും സ​മ​ർ​പ്പ​ണ​ത്തി​​ന്റെ ദൈ​വ​ശാ​സ്ത്രം പു​ൽ​കാ​ൻ മു​ന്നോ​ട്ടു​വ​രു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് സ​ല​ഫി സ്വാ​ഗ​ത​വും നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islahi CentreSaudi Arabia
News Summary - Lecture organized by Indian Islahi Center
Next Story