Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇടത്​ കൈപിടിച്ച്...

ഇടത്​ കൈപിടിച്ച് പുനർജനിച്ച ഗ്രാമങ്ങൾ

text_fields
bookmark_border
ഇടത്​ കൈപിടിച്ച് പുനർജനിച്ച ഗ്രാമങ്ങൾ
cancel

മലപ്പുറം ജില്ലയിലെ വഴിക്കടവ്​ പഞ്ചായത്തിൽ ഭരണത്തുടർച്ചയുണ്ടാവും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും പഞ്ചായത്ത്​ ഭരണം ജനം ഏൽപിക്കും എന്നാണ്​ ആ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കരുതുന്നത്​. പ്രസിഡൻറ്​ ഇ.എ. സുകുവി​െൻറ നേതൃത്വത്തിൽ വഴിക്കടവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറെയാണ്. ലൈഫ് ഭവന പദ്ധതിയിലൂടെ മലപ്പുറം ജില്ലയിൽ ഏറ്റവും അധികം വീടുകൾ നൽകിയത് വഴിക്കടവ് പഞ്ചായത്ത് ആണ്, 362 വീടുകൾ. അതുപോലെത്തന്നെ നിരവധി ഗ്രാമീണ റോഡുകൾ. വഴിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്​ ദേശീയ പുരസ്കാരം നേടിക്കൊടുക്കാനും ഇടതുപക്ഷ ഭരണസമിതിക്ക് കഴിഞ്ഞു. നാഷനൽ ക്വാളിറ്റി അഷ്വറൻസ് പുരസ്‌കാരം ആണ് തേടിയെത്തിയത്​.

സംസ്ഥാനത്തെ ആറ് ആശുപത്രികൾക്കാണ് ഇൗ പുരസ്കാരം ലഭിച്ചത്. അതിലൊന്ന്​ വഴിക്കടവിലേക്ക്​ വന്നു. കേരള സർക്കാറി​െൻറ വികസന നേട്ടങ്ങൾ കേവലം അവകാശവാദങ്ങളല്ല. ആരോഗ്യരംഗത്തെ ലോക ശ്രദ്ധയിൽ എത്തിച്ച നിപ, കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ വൻ കുതിപ്പ്, കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ വികസനത്തിന് ഊർജം പകർന്നത്, നടക്കില്ലെന്ന് പലരും പറഞ്ഞ ഗെയിൽ പദ്ധതിയുടെ വിജയം, 600 രൂപയായിരുന്ന സാമൂഹിക പെൻഷൻ 1400 ആക്കി മുടങ്ങാതെ ലഭ്യമാക്കിയത്,

കോവിഡ്​ കാലത്ത് എല്ലാവർക്കും സൗജന്യമായി പലവ്യഞ്​ജന കിറ്റുകൾ നൽകിയത്- ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്ന നടപടികളാണിതെല്ലാം. ഇന്ത്യയിലെ വർഗീയ ഫാഷിസ്​റ്റ്​ ഭരണകൂടം ദുഷ്​ടലാക്കോടെ നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയ പൗരത്വ ബില്ലിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത ധീരമായ നിലപാട് മുസ്​ലിം സമുദായത്തിനകത്ത് വൻ സ്വീകാര്യത നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leftopiniongulfelection
Next Story