രാജ്യത്ത് അനിവാര്യമായ മാറ്റത്തിന് ഇടതുപക്ഷം വിജയിക്കണം -കേളി
text_fieldsറിയാദ്: വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് അനിവാര്യമായ ഭരണമാറ്റത്തിന് കേരളത്തിൽനിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. നാടിന്റെ പൊതുവായ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാരിനോടും കേരളത്തിലെ പ്രതിപക്ഷത്തോടും ഒരേസമയം പോരാടേണ്ട അവസ്ഥയാണ് നിലവിൽ. ഈ അവസ്ഥക്ക് മാറ്റം വരണം നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങൾ യൂനിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവ നേടിയെടുക്കാനും തിരഞ്ഞെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് കഴിയണം. നിർഭാഗ്യവശാൽ കേരളത്തിൽനിന്നും നിലവിൽ അംഗങ്ങളായിരിക്കുന്ന പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഇടപെടൽ കാണാൻ സാധിക്കുന്നില്ല. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും ചേർന്നാണ് നാടിന്റെ ആവശ്യങ്ങൾക്കായി പോരാടിയിരുന്നത്. ഇന്ന് ന്യായമായ ആവശ്യങ്ങൾക്കായി മന്ത്രിമാർക്കും എം.എൽ.എമാർക്കും രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കേണ്ട അവസ്ഥയിലാണ്.
രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാകുന്ന വിധത്തിലാണ് ഇന്നത്തെ ഭരണസംവിധാനങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. സർവ മേഖലയിലും രാജ്യം നേടിയ പുരോഗതി ദിനംതോറും നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിക്കണം. അതിനായി വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ വിവേകപൂർവം നേരിടേണ്ടത് അനിവാര്യമാണ്. കേരളത്തിലെ ഇടതുമുന്നണി 20 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാടിന്റെ വികസനത്തിനും അവകാശ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയ നേതൃനിരയെയാണ് മുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾ, മണ്ഡലം കൺവെൻഷനുകൾ, കുടുംബ സംഗമങ്ങൾ തുടങ്ങി ഇടതു മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് വേണ്ട വിപുലമായ പ്രവർത്തനങ്ങൾക്ക് കേളി പദ്ധതിയിട്ടിട്ടുണ്ടെന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.