ഫാക്ടറികളുടെ നിയമപദവി; സമയപരിധി ഉടൻ അവസാനിക്കും
text_fieldsജിദ്ദ: വ്യവസായനഗരങ്ങൾക്ക് പുറത്തുള്ള ഫാക്ടറികൾക്ക് പദവി ശരിയാക്കാൻ അനുവദിച്ച സമയപരിധി ഉടൻ അവസാനിക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയം വ്യക്തമാക്കി. പാരിസ്ഥിതികമായി തരംതിരിച്ച ഫാക്ടറികൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന് എല്ലാ ലൈസൻസുകളും പുതുക്കുകയും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വ്യവസായിക നഗരങ്ങൾക്ക് പുറത്തുള്ള ഫാക്ടറികൾക്ക് ആവശ്യമായ ലൈസൻസ് നേടുന്നതിനാണ് സമയപരിധി നൽകിയിരിക്കുന്നത്.
മുനിസിപ്പൽ, സിവിൽ ഡിഫൻസ്, പരിസ്ഥിതി, ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി എന്നീ വകുപ്പുകളിൽനിന്നുള്ള ലൈസൻസുകൾ ഇതിലുൾപ്പെടും. ആവശ്യമായ ലൈസൻസുകൾ നേടി പദവി ശരിയാക്കാൻ മുൻകൈ എടുക്കാത്ത ഫാക്ടറികൾക്ക് സെപ്റ്റംബർ അവസാനത്തോടെ മന്ത്രാലയം നൽകുന്ന വ്യവസായിക സേവനങ്ങളിൽനിന്ന് പ്രയോജനം ലഭിക്കില്ല.
തീരുമാനം അനുസരിക്കാത്ത ഫാക്ടറികളെ അടുത്തുള്ള വ്യവസായനഗരത്തിലേക്ക് മാറ്റുന്നതോ അടച്ചുപൂട്ടുന്നതോ ആയ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.