ഖുർആൻ പഠിക്കാം, ജീവിതവിജയം നേടാം’ തനിമ അസീർ കാമ്പയിന് തുടക്കമായി
text_fieldsഖമീസ് മുശൈത്ത്: ‘ഖുർആൻ പഠിക്കാം, ജീവിതവിജയം നേടാം’ എന്ന പേരിൽ തനിമ അസീർ സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. തനിമ വെസ്റ്റേൺ പ്രൊവിൻസ് എക്സിക്യൂട്ടിവ് അംഗം ഉമർ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്തു. ജീവിതവിജയത്തിന് സ്രഷ്ടാവായ ദൈവത്തിനു മാത്രം കീഴ്പ്പെട്ടു കൊണ്ട് ജീവിക്കണം.
ഭൂമിയും സൂര്യനും മുഴുവൻ മനുഷ്യർക്കുമെന്നപോലെ ഖുർആൻ മുഴുവൻ മനുഷ്യർക്കുമുള്ളതാണെന്നും ഉമർ ഫാറൂഖ് പാലോട് അഭിപ്രായപ്പെട്ടു. ലോകം അഭിമുഖീകരിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം മനുഷ്യൻ ഖുർആനിക ജീവിതത്തിലേക്ക് മടങ്ങുക എന്നതു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ചു ഉന്നതനാക്കുന്നതാണ് ഖുർആന്റെ കല്പനകൾ സ്വീകരിക്കുക വഴി ഉണ്ടാവുന്നതെന്നും സലിം വേങ്ങര പറഞ്ഞു.
ചടങ്ങിൽ മുഹമ്മദലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. ബഷീർ മുന്നിയൂർ (കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറി), ഡോ. ലുഖ്മാൻ (അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ) എന്നിവർ ആശംസകൾ നേർന്നു. അബ്ദുറഹ്മാൻ കണ്ണൂർ സ്വാഗതം പറഞ്ഞു. ഈസ അലവി ഉളിയിൽ ഖുർആനിൽ നിന്നവതരിപ്പിച്ചു. അബ്ദുൽ റഹീം കരുനാഗപ്പള്ളി ഉദ്ബോധനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.