ഉമ്മുൽ ഹമാമിൽ ലൈബ്രറി തുടങ്ങി
text_fieldsകേളി ഉമ്മുൽ ഹമാം ഏരിയ ലൈബ്രറി ഉദ്ഘാടനം ആക്ടിങ് സെക്രട്ടറി ചന്ദ്രചൂഡൻ റോയ് ഇഗ്നേഷ്യസിനു പുസ്തകം കൈമാറി നിർവഹിക്കുന്നു
റിയാദ്: പ്രവാസികളിൽ വായനാശീലവും ചരിത്രാവബോധവും വർദ്ധിപ്പിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി വിവിധ ഏരിയ കമ്മിറ്റികൾക്ക് കീഴിൽ ആരംഭിക്കുന്ന ലൈബ്രറി സംരംഭത്തിന് ഉമ്മുൽ ഹമാം ഏരിയയിലും തുടക്കം കുറിച്ചു. ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ചന്ദ്രചൂഡൻ, ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിന് പുസ്തകം കൈമാറി ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു.
കേളിയുടെ 12 ഏരിയകൾ കേന്ദ്രീകരിച്ചാണ് ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രവാസികൾക്ക് പുസ്തകങ്ങളുടെ ലഭ്യത എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയും മുടങ്ങിപ്പോയ വായനയിലുള്ള താൽപര്യം പുനഃസ്ഥാപിക്കാൻ മാർഗം സ്വീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയും ആരംഭിച്ച ഏരിയതല ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് പ്രവാസസമൂഹത്തിൽ നിന്നും ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഏരിയ സെക്രട്ടറി നൗഫൽ സ്വാഗതവും ഏരിയ ട്രഷറർ സുരേഷ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.