ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നു
text_fieldsറിയാദ്: ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങൾക്ക് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) ലൈസൻസ് നൽകുന്നു. ഇലക്ട്രോണിക് വാലറ്റ്, ഒാൺലൈൻ പേമെൻറ് ഇടപാടുകൾ സജീവമായ സാഹചര്യത്തിൽ ധനകാര്യ ഇടപാട് രംഗത്തെ സാേങ്കതിക സ്ഥാപനങ്ങൾക്കാണ് രാജ്യത്ത് പ്രവർത്തനാനുമതി നൽകുന്നത്. ഒാരോ ഡിജിറ്റൽ വാലറ്റ്, പേമെൻറ് സർവിസസ് കമ്പനികൾക്ക് ആദ്യ ലൈസൻസ് അനുവദിക്കുകയും ചെയ്തു. രാജ്യത്തിെൻറ ദേശീയ സമഗ്ര പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ഭാഗമായി ധനകാര്യമേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് ബാങ്കിങ്ങിതര സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള തീരുമാനം നടപ്പാക്കുന്നത്.
സൗദി ടെലികോം കമ്പനിക്ക് കീഴിലെ സൗദി ഡിജിറ്റൽ പേമെൻറ്സ് കമ്പനിയെയാണ് (എസ്.ടി.സി പേ) ആദ്യ ഇലക്ട്രോണിക് വാലറ്റ് കമ്പനിയായി അംഗീകരിച്ച് സാമ ലൈസൻസ് നൽകിയത്. ജി.ഇ.െഎ.ഡി.ഇ.എ ടെക്നോളജി കമ്പനി ആദ്യ പേമെൻറ് സർവിസ് കമ്പനിക്കുള്ള ലൈസൻസും നേടി. പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ട് കമ്പനികൾക്കും ആദ്യ ലൈസൻസുകൾ നൽകിയത്. രണ്ട് കമ്പനികളും പരീക്ഷണ കാലഘട്ടം കടന്ന് പൂർണവിജയത്തിലെത്തി. ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങളുടെ ലൈസൻസിങ് സംബന്ധിച്ച കരട് നിയമാവലി പൊതുജനങ്ങളുടെ പരിശോധനക്കായി സാമയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേമെൻറ് സെക്ടറിെൻറ നിയന്ത്രണത്തിനും ലോകോത്തര നിലവാരത്തിൽ നിലനിർത്താനും സാമയെ സഹായിക്കുന്നതാണ് ഇൗ നിയമാവലി. ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ്, നിയന്ത്രണം, വിദേശ പേമെൻറ്സ് എന്നിവയുടെ നിയന്ത്രണം സാമയിൽ ചുമതലപ്പെടുത്തി 2018 ഒക്ടോബർ 14നാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.