Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ബസ്​ സർവിസിന്​...

സൗദിയിൽ ബസ്​ സർവിസിന്​ വിദേശ കമ്പനികൾക്ക്​ ലൈസൻസ്​; നഗരങ്ങളെ ബന്ധിപ്പിച്ച് ദീർഘദൂര​ സർവിസുകൾക്ക്​ തുടക്കം​

text_fields
bookmark_border
സൗദിയിൽ ബസ്​ സർവിസിന്​ വിദേശ കമ്പനികൾക്ക്​ ലൈസൻസ്​; നഗരങ്ങളെ ബന്ധിപ്പിച്ച് ദീർഘദൂര​ സർവിസുകൾക്ക്​ തുടക്കം​
cancel

യാംബു: സൗദി അറേബ്യയിൽ ബസ്​ സർവിസ്​ നടത്താൻ വിദേശ കമ്പനികൾക്ക്​ ലൈസൻസ്​ നൽകുന്നു. മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര സർവിസിന്​ ലൈസൻസ്​ ലഭിച്ച മൂന്ന്​ കമ്പനികളുടെ ബസുകൾ ഓടിത്തുടങ്ങി. രാജ്യത്തെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിലാണ്​ ആദ്യഘട്ടത്തിൽ ബസ് സർവിസ്​​.

വടക്കൻ സൗദിയിൽ ദർബ് അൽ വതൻ, വടക്കുപടിഞ്ഞാറൻ മേഖലയിൽ നോർത്ത് വെസ്‌റ്റ് കമ്പനി, തെക്കൻ മേഖലയിൽ സാറ്റ്​ എന്നീ കമ്പനികളാണ്​ ബസ്​ സർവിസുകൾ ആരംഭിച്ചത്​. ദർബ് അൽവതൻ കമ്പനി 26 റൂട്ടുകളിൽ 75ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സർവിസുകൾ നടത്തും. നോർത്ത്​ വെസ്​റ്റ്​ ബസ് കമ്പനി 23 റൂട്ടുകളിൽ 70ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 190 സർവിസുകളും സാറ്റ് 27 റൂട്ടുകളിൽ 80ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സർവിസുകളാണ് നടത്തുന്നത്.

18 ലക്ഷം യാത്രക്കാർക്ക് ഇതി​ന്റെ പ്രയോജനം ലഭിക്കും. റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം, യാംബു, ജുബൈൽ, ഹഫർ അൽബാത്വിൻ, ബുറൈദ തുടങ്ങി 65 ചെറിയ ബസ് സ്​റ്റേഷനുകളും ഏഴ് പ്രധാന സ്​റ്റേഷനുകളും പുതിയ സർവിസ് ശൃംഖലയുടെ ഭാഗമാകും. പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ജി.പി.എസ് ട്രാക്കിങ്​ സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയാണ്​ ബസുകൾ ഓടുന്നത്​.

സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായാണ്​ പൊതുഗതാഗത വികസനം. സൗദി പബ്ലിക്​ ട്രാൻസ്‌പോർട്ട് കമ്പനിയാണ് (സാപ്​റ്റ്​കോ) നിലവിൽ നഗരങ്ങൾക്കിടയിൽ ബസ് സർവിസ്​ നടത്തുന്നത്.

സ്വകാര്യ കമ്പനികൾ കൂടി വരുന്നതോടെ പൊതുഗതാഗതം കൂടുതൽ മത്സരക്ഷമവും കാര്യക്ഷമവുമാകും. ബസ് റൂട്ടുകളുടെ വിശദ വിവരങ്ങളും ടിക്കറ്റ് ബുക്കിങ്ങിനും www.darbalwatan.com, https://booking.nwbus.sa/online/search എന്നീ ലിങ്കുകൾ വഴി നടത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private Bus ServiceSaudi Arabia
News Summary - License to foreign companies for bus service in Saudi; Long distance services have started connecting cities
Next Story