ലൈസൻസ് നേടിയ വനിത അഭിഭാഷകരുടെ എണ്ണം 785 ആയി
text_fieldsജിദ്ദ: രാജ്യത്ത് ലൈസൻസ് നേടിയ വനിത അഭിഭാഷകരുടെ എണ്ണം ഈ വർഷം മധ്യത്തോടെ 785 ആയി ഉയർന്നുവെന്ന് സൗദി നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നടപ്പുവർഷത്തിൽ അഭിഭാഷക വൃത്തിക്കായി 186 ലൈസൻസുകൾ വനിതകൾക്ക് നൽകിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ പരിശീലനം പൂർത്തിയാക്കിയ വനിത അഭിഭാഷകരുടെ എണ്ണം 2,371 ആണ്. ഇതിൽ 626 പേർക്ക് ഈ വർഷം ആദ്യ പകുതിയിൽ പരിശീലനം ലഭിച്ചു. അഭിഭാഷക ലൈസൻസ് ലഭിക്കാൻ നിയമ പ്രാക്ടീസിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയമുള്ള അഭിഭാഷകന് കീഴിൽ പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്.
നോട്ടറി ചുമതലകൾ വഹിക്കാൻ കഴിയുംവിധം നിയമ പ്രാക്ടീസ് രംഗത്ത് സൗദി വനിതകളെ ശാക്തീകരിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ ചെയർമാനുമായ ഡോ. വാലിദ് അൽസമാനി ആഹ്വാനം ചെയ്തു. നിയമപരമായി യോഗ്യരായ 100 സ്ത്രീകളെ നോട്ടറി പബ്ലിക് ആയി നിയമിക്കാൻ അൽസമാനി അടുത്തിടെ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.