സൗദിയിൽ മൂന്നാമത്തെ ഡിജിറ്റൽ ബാങ്കിന് അനുമതി
text_fieldsജിദ്ദ: സൗദിയിൽ മൂന്നാമത്തെ ഡിജിറ്റൽ ബാങ്കിന് അനുമതി. 'ഡി360 ബാങ്ക്' എന്ന പേരിലുള്ള പ്രാദേശിക ഡിജിറ്റൽ ബാങ്കിനാണ് സൗദി മന്ത്രിസഭ ലൈസൻസ് നൽകാൻ തീരുമാനിച്ചത്. മന്ത്രിസഭക്കും ധനമന്ത്രി മുഹമ്മദ് അൽജദ്ആനും സൗദി സെൻട്രൽ ബാങ്ക് ഗവർണർ ഡോ. ഫഹദ് ബിൻ അബ്ദുൽ അൽമുബാറക്ക് നന്ദി പറഞ്ഞു. പൊതുനിക്ഷേപ ഫണ്ടിെൻറ പങ്കാളിത്തത്തോടെ ദിറായ ഫിനാൻഷ്യൽ കമ്പനിയുടെ നേതൃത്വത്തിൽ 1.65 ശതകോടി റിയാലിെൻറ മൂലധനത്തിലാണ് പുതിയ ഡിജിറ്റൽ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ നിരവധി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിക്ഷേപവും ബാങ്കിനുണ്ട്. സാമ്പത്തിക മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ സർക്കാർ നൽകിവരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ബാങ്കിന് ലൈസൻസ് നൽകാനുള്ള തീരുമാനം. പുതിയ സംഭവവികാസങ്ങൾക്ക് അനുസൃതമായി സൗദി സാമ്പത്തിക മേഖലയെ സജീവമാക്കുന്നതിന് സൗദി സെൻട്രൽ ബാങ്കിെൻറ പ്രവർത്തനം തുടരുകയാണ്.
വിഷൻ 2020െൻറ പ്രോഗ്രാമുകളിലൊന്നാണ് ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുക എന്നത്. അതിെൻറ ഭാഗമാണ് ഡിജിറ്റൽ ബാങ്കിങ് മേഖലയുടെ വിപുലീകരണം. സ്വകാര്യമേഖലയുടെ വളർച്ചയെ പിന്തുണയ്ക്കാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക, പുതിയ കമ്പനികൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള വഴി തുറക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ രാജ്യത്ത് ബാങ്കിങ് ബിസിനസ് നടത്താൻ രണ്ട് പ്രാദേശിക ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ഇത് പ്രാദേശിക ഡിജിറ്റൽ ബാങ്കിനുള്ള മൂന്നാമത്തെ ലൈസൻസാണ്. ഇതോടെ 11 പ്രാദേശിക ബാങ്കുകൾ, മൂന്ന് പ്രാദേശിക ഡിജിറ്റൽ ബാങ്കുകൾ, വിദേശ ബാങ്കിെൻറ 21 ശാഖകൾ എന്നിവയുൾപ്പെടെ രാജ്യത്തെ ലൈസൻസുള്ള ബാങ്കുകളുടെ ആകെ എണ്ണം 35 എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.