ദഹ്റാനിലെ ‘ഇത്റ’ ടൈം മാഗസിെൻറ വിശിഷ്ട പട്ടികയിൽ
text_fieldsജിദ്ദ: ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചറൽ സെൻറർ (ഇത്റ) ടൈം മാഗസിെൻറ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ. 2018 ലെ വിശിഷ്ട ഇടങ്ങളുടെ പട്ടികയിലാണ് ഇത്റയും സ്ഥാനം പിടിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലെ 48 രാജ്യങ്ങളിൽ നിന്നുള്ള 100 സ്ഥലങ്ങളാണ് ടൈം തെരഞ്ഞെടുത്തത്. ഉത്കൃഷ്ടത, മൗലികത, സുസ്ഥിരത, നവീനത, സ്വാധീന ശക്തി എന്നീ കാര്യങ്ങൾ വിലയിരുത്തിയാണ് ടൈമിെൻറ തെരഞ്ഞെടുപ്പ്.
സൗദി അരാംകോയുടെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഇത്റ. രാജ്യത്തിെൻറയും മേഖലയുടെയും മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രമാണ് ഇത്റയെന്ന് ടൈം വിലയിരുത്തുന്നു. മരുഭൂമി നിരപ്പിൽ നിന്ന് 295 അടി ഉയരത്തിലുള്ള ഇൗ മഹാനിർമിതിയിൽ 1,600 ചതുരശ്ര മീറ്റർ വലിപ്പമുള്ള ഹാളും മ്യൂസിയവും നാലു ഗ്യാലറികളുമുണ്ട്. സൗദി സ്വത്വം, പാരമ്പര്യം, ഇസ്ലാമിക കല, അറേബ്യൻ ഉപഭൂഖണ്ഡത്തിെൻറ സംസ്കാരം എന്നിവയിലുള്ള മ്യൂസിയങ്ങളും ഇതിെൻറ ഭാഗമാണ്. അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വമ്പൻ ലൈബ്രറി മറ്റൊരു പ്രത്യേകതയാണ്. ആയിരം ഇരിപ്പിടങ്ങളുള്ള ഒാപറ ഹൗസ്, പ്രതിവർഷം 2,000 ശിൽപശാലകൾ നടക്കുന്ന വിജ്ഞാന ഗോപുരം, കുട്ടികൾക്കുള്ള വായന പദ്ധതി എന്നിവയുമുണ്ട്.
ഇതിനൊപ്പം, ലോകത്തെ എണ്ണംപറഞ്ഞ സാംസ്കാരിക സ്ഥാപനങ്ങളായ സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ ജ്യോഗ്രഫിക് ഫൗണ്ടേഷൻ, ഫ്രഞ്ച് പോംപിഡു സെൻറർ, പാരീസിലെ അറബ് േവൾഡ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിക്കുന്നു. 2016 ൽ സൽമാൻ രാജാവാണ് ഇൗ കേന്ദ്രം ലോകത്തിന് തുറന്നുകൊടുത്തത്. നോർവീജിയൻ വാസ്തുശിൽപ സ്ഥാപനമായ സ്േനാഹെറ്റയാണ് രൂപകൽപനയും നിർമാണവും നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.