സാഹിത്യരചനകള്‍ക്ക് സമൂഹത്തോട് ഏറെ ഉത്തരവാദിത്തമുണ്ട് -പി.കെ. പാറക്കടവ്
text_fieldsജിദ്ദ: സാഹിത്യരചനകള്‍ക്ക് സമൂഹത്തോട് ഏറെ ഉത്തരവാദിത്തമുണ്ടെന്ന് പ്രശസ്ത കഥാകൃത്ത് പി.കെ. പാറക്കടവ് പറഞ്ഞു. ജിദ്ദയിൽ പ്രവാസിയായ ശിഹാബ് കരുവാരകുണ്ട് രചിച്ച ‘ഇടവഴികൾ കത്തുന്നത്’ എന്ന കവിതാസമാഹാരം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ രാഷ്ട്രീയവും ധാർമികതയും മാനവിക മൂല്യങ്ങളും ഉൾക്കൊള്ളുന്നതാകണം സാഹിത്യരചനകളുടെ ആശയങ്ങളെന്നും എഴുത്തുകാര്‍ക്ക് സമൂഹത്തോട് ഏറെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിഹാബ് കരുവാരകുണ്ടിന്റെ കവിതകൾ സംഘർഷഭരിതമായ നിലവിലെ ലോകത്ത് യുദ്ധങ്ങൾക്കെതിരെയും ഫാഷിസത്തിനും വംശീയതക്കുമെതിരെയും ഉറച്ച നിലപാടും പ്രതിഷേധവും പ്രതിരോധവും തീർക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്താർ ഉദരംപൊയിൽ പുസ്തകം ഏറ്റുവാങ്ങി. അബ്ദുല്‍ ഹമീദ് ചങ്ങരംകുളം പുസ്തകപരിചയം നടത്തി. അബുലൈസ് എടപ്പാൾ, സബീന എം. സാലി, സന്ദീപ്, ഫിറോസ് കരുവാരകുണ്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പുസ്തക രചയിതാവ് ശിഹാബ് കരുവാരകുണ്ട് മറുപടിപ്രസംഗം നടത്തി. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, സലീം നൂർ, മുഹമ്മദലി അച്ചനമ്പലം, മുനവ്വർ വളാഞ്ചേരി, ശുക്കൂർ ഉണ്ണീൻ, ടി. ശമീർ, സി.യു. സാദിഖ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.