പാട്ടുവേദികളിൽ നിറഞ്ഞ് ‘പാത്തു’
text_fieldsഫാത്തിമ നിസാം
റിയാദ്: റിയാദിലെ കലാ സാംസ്കാരിക വേദികളിൽ ഒരു നിറസാന്നിധ്യമാണ് ഫാത്തിമ നിസാം എന്ന കൊച്ചു ഗായിക. സംഗീത പ്രേമികളെ തന്റെ ശബ്ദമാധുര്യം കൊണ്ടും പാട്ടുകളുടെ തെരഞ്ഞെടുപ്പുകളിലൂടെയും കീഴടക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. വളരെ ചെറുപ്പത്തിലേ പാട്ടുകളോട് ഇഷ്ടം കാണിച്ചിരുന്ന ഫാത്തിമ പാടുന്ന പാട്ടുകളെല്ലാം സ്വന്തമായി കണ്ടെത്തി കേട്ടു പഠിക്കുകയാണ് ചെയ്യുന്നത്. സോളോ പാട്ടുകളും റിയാദിലെ മുതിർന്ന ഗായകരോടാപ്പം യുഗ്മ പാട്ടുകളും പാടി സദസ്സിനെ കൈയിലെടുത്ത് സംഗീതാസ്വാദകരുടെ മനം കവരാൻ സമർഥയാണ് ഈ കുഞ്ഞു ഗായിക.
പ്രവാസി മലയാളി ഫൗണ്ടേഷൻ, റിയാദ് ടാക്കീസ്, സ്നേഹതീരം, കസവ് കലാവേദി, ഉണർവ്, പ്രാദേശിക കൂട്ടായ്മകൾ അടക്കം റിയാദിലെ വലുതും ചെറുതുമായ കലാസാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെ വേദികളിലെ സ്ഥിരം പാട്ടുകാരിയാണ് ‘പാത്തു’. സിനിമാ പാട്ടുകളും മാപ്പിളപ്പാട്ടുകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഈ കൊച്ചുമിടുക്കി ഗുരുക്കന്മാരുടെ കീഴിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. എന്നിരുന്നാലും പാത്തുവിന് എല്ലാവിധ പിന്തുണകളും നൽകുന്നത് മാതാവ് ഫൗസിയയാണ്.
റിയാദിലെ അൽ ആലിയ ഇന്റർനാഷനൽ സ്കൂൾ യു.കെ.ജി വിദ്യാർഥിയായ ഈ കുഞ്ഞുപാട്ടുകാരിക്ക് സംഗീതം പഠിച്ച് വലിയ ഗായികയാവാനാണ് ആഗ്രഹം. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയും റിയാദിലെ സൈറ്റ് ടെക്നോളജി കമ്പനിയിലെ ഡാറ്റാ സെന്റർ സൂപ്പർവൈസറുമായ നിസാം ബഷീറിന്റെയും ഫൗസിയയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് ഫാത്തിമ. ബിലാൽ, എയ്സൽ മറിയം എന്നിവർ സഹോദരങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.