പിഞ്ചുബാലെൻറ കരൾ 50കാരന് തുടിപ്പേകും
text_fieldsദമ്മാം: ദുബൈയിലെ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച അഞ്ചു വയസ്സുകാരെൻറ കരൾ 50 വയസ്സുകാരന് ജീവെൻറ തുടിപ്പായി.
ദമ്മാമിൽ കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത് രിയിൽ ചികിത്സയിലായിരുന്ന രോഗിക്കാണ് സൗദി ഡോക്ടർമാർ അടങ്ങുന്ന സംഘം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആറു മണിക്കൂർ കൊണ്ടാണ് സംഘം അതിസങ്കീർണമായ കരൾ മാറ്റിവെക്കൽ പ്രക്രിയ പൂർത്തിയാക്കിയത്. നാലു വർഷമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കാത്തിരുന്ന സ്വദേശിക്കാണ് യു.എ.ഇ ബാലെൻറ കരൾ പുതുജീവൻ പകർന്നത്.
ബാലെൻറ കരൾ ശേഖരിച്ച് ശസ്ത്രക്രിയക്കായി കാത്തുകിടന്ന രോഗിയിൽ വെച്ചു പിടിപ്പിക്കുകയായിരുന്നു. സുരക്ഷാവിഭാഗവും, ട്രാഫിക് പൊലീസും, മെഡിക്കൽ സംഘവും ഒരുപോലെ പങ്കുചേർന്ന ദൗത്യം വിജയം കണ്ട ആഹ്ലാദത്തിലാണ് ദമ്മാം കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രിയിലെ മെഡിക്കൽ സംഘം. ശസ്ത്രക്രിയ കഴിഞ്ഞ രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.