ലോക് ഡൗണിൽ കുടുങ്ങിയ പ്രവാസി കുടുംബത്തിെൻറ കഥയുമായി 'ലോക്ക്ഡ്'
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധിയിൽ അപ്രതീക്ഷിതമായി അനുഭവിക്കേണ്ടി വന്ന േലാക്ഡൗണിൽ ഒരു പ്രവാസി കുടുംബത്തിന് നേരിടേണ്ടി വന്ന അതിസങ്കീർണമായ അനുഭവങ്ങൾക്ക് ചലച്ചിത്രഭാഷ്യമൊരുക്കി പ്രവാസികൾ.സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസിമലയാളികൾ ആദ്യമായാണ് ഒരു ലഘു ചിത്രം അഭ്രപാളിയിലെത്തിക്കുന്നത്. കൗമാര കാലത്ത് ഒപ്പം കൊണ്ട് നടക്കുകയും പ്രവാസ ജീവിതാവസ്ഥയിൽ മനസിലടക്കിവെക്കുകയും ചെയ്ത കലാപ്രവർത്തനങ്ങളെ ഒരു സംഘം ചെറുപ്പക്കാർ പൊടിതട്ടിയെടുത്തതാണ് ചിത്രത്തിെൻറ പിറവിക്ക് ഇടയാക്കിയത്.
എൽ.ഒ.ഇ മീഡിയയുടെ ബാനറിൽ മുൻ അധ്യാപകനും കലാപ്രവർത്തകനുമായ ഷാമിൽ ആനക്കാട്ടിൽ ആണ് രചനയും സംവിധാനവും നിർവഹിച്ച് ചിത്രം അണിയിച്ചൊരുക്കിയത്. പലർക്കും ജീവിതാനുഭവങ്ങളിൽ ഒരിക്കലും മറക്കാത്ത ഏഡുകൾ സമ്മാനിച്ച കാലമാണ് ലോക് ഡൗണിേൻറത്. ജോലിയാവശ്യാർഥം മറുനാട്ടിൽ പോയ കുടുംബനാഥൻ മടങ്ങിവരാൻ കഴിയാതെ അവിടെ കുടുങ്ങുകയും നിറഗർഭിണിയായ ഭാര്യയും രണ്ട് മക്കളും ഗൾഫിൽ ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്ന അതിതീവ്രമായ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്്. ജുബൈലിലെ കലാസാംസ്കാരിക മേഖലയിലെ നിരവധി പ്രവർത്തകർ ഇതിൽ വേഷമിട്ടിട്ടുണ്ട്.
കേന്ദ്ര കഥാപാത്രമായ സൗമ്യയായി വേഷമിട്ടിരിക്കുന്നത് കോളജ് അധ്യാപികയും കലാകാരിയുമായ നവ്യ വിനോദ് ആണ്. പവിത്ര സതീഷും ഷെയാനും മക്കളായി വേഷമിട്ടു. കുടുംബനാഥനായി എത്തുന്നത് രഞ്ജു എടവണ്ണപ്പാറയാണ്. സരിത, സ്വാതി മഹേന്ദ്രൻ, ബഷീർ വെട്ടുപാറ, മജീദ് ബാവ, ഷാമിൽ ആനിക്കാട്, അസ മെഹ്നാസ്, അസ്മൽ സഹാൻ, ജംഷീർ, ഇല്യാസ്, യാസിർ മണ്ണാർക്കാട്, സതീഷ്, ഷീജ, നീതു, ഷിജി എന്നിവർ വിവിധ വേഷങ്ങളിൽ എത്തുന്നു. ഫസൽ പുഴയോരവും ജംഷീറും ആണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവ്വഹിച്ചു. ശനിയാഴ്ച സിനിമാ സാഹിത്യ മേഖലയിലെ നിരവധി പേരുടെ യൂട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്യും. കോവിഡ് കാലമാണ് കോളജ് കാലത്തെ തങ്ങളുടെ അഭിനയ മോഹങ്ങളെ വീണ്ടും തട്ടിയുണർത്തി യാഥാർഥ്യമാക്കിയതെന്ന് ലോക്ഡിെൻറ പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.