ലോജിസ്റ്റിക് ഫോറത്തിൽ പാനലിസ്റ്റായി ഷെഹീം മുഹമ്മദ്
text_fieldsറിയാദ്: ത്രിദിന വേൾഡ് ലോജിസ്റ്റിക് ഫോറത്തിലെ പ്രധാനപ്പെട്ട സെഷനിൽ ഡിസ്കഷൻ പാനലിസ്റ്റായി മലയാളിയും ലുലു സൗദി ഹൈപ്പർ മാർക്കറ്റ് ഡയറക്ടറുമായ ഷെഹീം മുഹമ്മദും. കിങ് അബ്ദുല്ല ഫിനാൻഷ്യൽ സിറ്റിയിൽ ഫോറത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച രാവിലെ നടന്ന സെഷനിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രമുഖ പ്രഭാഷകരോടൊപ്പം ഷഹീം മുഹമ്മദും പാനലംഗമായി ഗൗരവമായ വിഷയത്തിൽ സംവാദം നടത്തിയത്. ആൾഷേ മീഡിയയുടെ പ്രതിനിധി ഡേവിഡ് ഈദാസ്, ഷെയിൻ കമ്പനി പ്രതിനിധി വേയ ചൗൻ ചൂ, റെഡ് സീ ഗ്ലോബൽ പ്രതിനിധി മീഖായേൽ സ്റ്റോക് ഡേൽ എന്നിവരാണ് ഷഹീമിനൊപ്പം ചർച്ചയിൽ പങ്കെടുത്ത മറ്റു പ്രമുഖർ.
ചരക്കു ഗതാഗത മേഖലയിൽ വ്യവസായികൾ പ്രതീഷിക്കുന്നത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന സെഷനായിരുന്നു, ചരക്കു ഗതാഗത മേഖലയിൽ സൗദി അറേബ്യ കൈവരിച്ച ഉയർച്ച പ്രശസനീയം ആണെന്നും വ്യവസായിക കാർഷിക ഉൽപാദനത്തിൽ സൗദി അറേബ്യ കൈവരിച്ച ഉയർച്ച സ്വപ്നതുല്യമാണെന്നും ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിക്കാലത്ത് വിതരണ ശൃംഖലകൾ തകർന്നുപോയപ്പോൾ ബഹുമുഖ സ്രോതസുകളെ ഉപയോഗിച്ച് അതിനെ മറികടക്കലായിരുന്നു വ്യവസായം നടത്തിപ്പുകാരുടെ ഏറ്റവും വലിയ മുൻഗണനാവിഷയം. സേവനങ്ങളും സാധനങ്ങളും എത്തിച്ചുനൽകന്ന പ്രക്രിയ ഗൗരവത്തിൽ ചർച്ചക്ക് വിധേയപ്പെട്ട കാലം.
ലോജിസ്റ്റിക്സ് വിപണി അവഗണിക്കാനാവാത്ത ഒന്നായി ശക്തിപ്രാപിക്കുന്നതും അത് മുൻഗണനാ വിഷയമായി മാറുന്നതുമാണ് പിന്നീട് കണ്ടത്. ആഗോള ലോജിസ്റ്റിക് സർവിസ് വിപണിയെ രൂപപ്പെടുത്തുന്ന അതിന്റെ ഉപയോക്താക്കളായ ആളുകളിൽനിന്ന് തന്നെ നേരിട്ട് കേൾക്കാനാണ് വേൾഡ് ലോജിസ്റ്റിക്സ് ഫോറം ഇത്തരമൊരു സെഷൻ ഒരുക്കിയത്.
നാലുപേരും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വ്യവസാ മേഖലകളിലെ ലോജിസ്റ്റിക്സ് അനുഭവങ്ങളും പരിജ്ഞാനവും ഭാവിയെക്കുറിച്ചുള്ള ചിന്തകളും പങ്കുവെച്ചു. വ്യവസായത്തിന്റെ നിലവിലെ ശക്തികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടുകയും മെച്ചപ്പെടുത്തേണ്ട മേഖലകളെ ഉയർത്തിക്കാട്ടുകയും ചെയ്തു. ലോജിസ്റ്റിക്സ് ഭൂമികയിലെ എക്കാലത്തെയും വെല്ലുവിളികൾക്കിടയിലും പങ്കാളികൾക്ക് എങ്ങനെ അവരുടെ മുടക്കുമുതലിൽനിന്ന് റിട്ടേൺ ലഭ്യമാക്കാം എന്നതും ചർച്ച ചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.