മലപ്പുറം ജില്ല കെ.എം.സി.സിയുടെ കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
text_fieldsറിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരു വർഷം നീളുന്ന സംഘടന ശാക്തീകരണ കാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. ‘സ്വത്വം സമന്വയം അതിജീവനം’ എന്ന പ്രമേയത്തിൽ ‘ദ വോയേജ്’ എന്ന പേരിലാണ് കാമ്പയിൻ നടത്തുന്നത്. ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയാണ് ലോഗോ പ്രകാശനം ചെയ്തത്. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.
ജില്ല ചെയർമാൻ ഷാഫി ചിറ്റത്തുപാറ പ്രമേയ പ്രഭാഷണം നിർവഹിച്ചു. എജു-മീറ്റ്, ബിസിനസ് സമ്മിറ്റ്, സീതി സാഹിബ് അക്കാദമിയ, ഫാമിലി മീറ്റ്, ബാല കേരളം, മണ്ഡലം-പഞ്ചായത്ത്-മുനിസിപ്പൽ തല ഫുട്ബാൾ ടൂർണമെൻറ്, നോർക്ക കാമ്പയിൻ, ചന്ദ്രിക കാമ്പയിൻ, മാപ്പിള മഹോത്സവം, നേതൃസ്മൃതി, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ സമ്മേളനങ്ങൾ, വിവിധ സെമിനാറുകൾ, ഇൻറർസ്കൂൾ മത്സരങ്ങൾ തുടങ്ങി സംസ്കാരിക കലാപരിപാടികളും കാമ്പയിന്റെ ഭാഗമായി നടക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജില്ലയിലെ കെ.എം.സി.സി പ്രവർത്തകരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവുംനടന്നു. ജില്ല കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ മുൻ ചെയർമാൻ റഫീഖ് മഞ്ചേരിക്കുള്ള ഉപഹാരം ജില്ല കെ.എം.സി.സി പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് കൈമാറി.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സുരക്ഷപദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദ് വേങ്ങര, കെ.കെ. കോയാമു ഹാജി, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡൻറ് അസീസ് വെങ്കിട്ട, സെക്രട്ടറിമാരായ റഫീഖ് മഞ്ചേരി, അഷ്റഫ് കൽപകഞ്ചേരി എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ ഷക്കീൽ തിരൂർക്കാട്, നൗഫൽ താനൂർ, അർഷദ് ബഹസ്സൻ തങ്ങൾ, അലിക്കുട്ടി കൂട്ടായി, റഫീഖ് ചെറുമുക്ക്, റഫീഖ് ഹസ്സൻ വെട്ടത്തൂർ, സഫീർ ഖാൻ കരുവാരക്കുണ്ട്, ഇസ്മാഈൽ ഓവുങ്ങൽ, ഷബീർ അലി പള്ളിക്കൽ, സലാം മഞ്ചേരി, യൂനുസ് നാണത്ത്, നാസർ മുത്തേടം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.