ലോഗോ ആറ് ഓലകളുള്ള ഈന്തപ്പന
text_fieldsറിയാദ്: വേൾഡ് എക്സ്പോ 2030’ ലോഗോ ആറ് ഓലകളുള്ള ഈന്തപ്പനയാണ്. ആറ് ഓലകളും ആറ് നിറത്തിലുള്ളതാണ്. സൗദി അറേബ്യയുടെ വേരുകൾ, ചുറ്റുപാടുകൾ, ഭാവി അഭിലാഷങ്ങൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് ലോഗോ.
ഈന്തപ്പന ദേശീയ മുദ്രയുടെ ഭാഗമാണ്. രാജ്യത്തിന്റെ ശക്തിയും വഴക്കവും പ്രകടിപ്പിക്കുന്ന പ്രകൃതിദത്ത ഘടകമാണ്. ലോഗോയിലെ ഓരോ ഓലയും ഒരു പാറ്റേണും നിറവും പേറുന്നു. ഒന്ന് മറ്റൊന്നിൽനിന്ന് വേർതിരിഞ്ഞിരിക്കുന്നു. അത് ഓരോന്നും എക്സ്പോയുടെ ഓരോ തീമുകളെ പ്രതിനിധാനംചെയ്യുന്നു. പ്രകൃതി, വാസ്തുവിദ്യ, കല, സാങ്കേതികവിദ്യ, ശാസ്ത്രം, പൈതൃകം എന്നിവയാണ് ആറ് തീമുകൾ. ഇതിനൊപ്പം വൈവിധ്യവും ചൈതന്യവുമുള്ള റിയാദിന്റെ സവിശേഷതകൾ സംയോജിപ്പിക്കുന്നു.
നമ്മൾ ഒരുമിച്ച് ഭാവിക്കായി ഉറ്റുനോക്കുന്നു, ഭാവി നന്നായി പ്രവചിക്കുന്ന ഒരു ലോകം വിഭാവനം ചെയ്യുന്നു, കൂടുതൽ സുസ്ഥിരമായ നാളെക്കായി ആസൂത്രണം ചെയ്യാൻ മനുഷ്യരാശിയെ അനുവദിക്കുന്നു തുടങ്ങിയവയിലേക്ക് കൂടി സൂചിപ്പിക്കുന്നതുമാണ് ലോഗോ.
രാജ്യം മുഴുവൻ ആഹ്ലാദത്തിൽ
റിയാദ്: എക്സ്പോ പ്രഖ്യാപനം വന്നതോടെ രാജ്യം മുഴുവൻ ആഹ്ലാദത്തിൽ. പൗരന്മാരും താമസക്കാരും ലോകത്തിന് പ്രചോദനമാകുന്ന രാജ്യമായി സൗദി അറേബ്യ മാറുന്നതിലുള്ള സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചൊവ്വാഴ്ച രാത്രി റിയാദിന്റെ ആകാശം വർണപ്പൂത്തിരികൾ വിരിഞ്ഞ കരിമരുന്ന് പ്രകടനങ്ങൾക്ക് സാക്ഷിയായി. നിരവധിയാളുകൾ ആഘോഷത്തിൽ പങ്കാളികളായി. എക്സ്പോ 2030 സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യ നേടിയ വിജയത്തിന്റെ ആഘോഷത്തിൽ ദമ്മാമിലെ കിങ് അബ്ദൽ അസീസ് വേൾഡ് കൾചറൽ സെൻറർ (ഇത്റ) റിയാദ് എക്സ്പോ 2030 ലോഗോ കൊണ്ട് അലങ്കരിച്ചു. ജിദ്ദയിലും വ്യാപക ആഘോഷമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.