ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിഭജന രാഷ്ട്രീയത്തിനേറ്റ പരാജയം -പ്രവാസി വെൽഫെയർ
text_fieldsഅൽഖോബാർ: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിഭജന രാഷ്ട്രീയത്തിനേറ്റ പരാജയമാണെന്ന് അൽഖോബാർ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. അൽഖോബാറിൽ ചേർന്ന യോഗം ഇന്ധ്യ മുന്നണിക്ക് ഉണ്ടായ മുന്നേറ്റത്തെ അഭിനന്ദിക്കുകയും വോട്ടുകൾ നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രാജ്യനിവാസികളെ തമ്മിൽ ഭിന്നിപ്പിച്ച് ഏകാധിപതികളെ പോലെ നാടു ഭരിക്കുന്നത് ഇന്ത്യൻ ജനത തള്ളിക്കളഞ്ഞതിെൻറ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രീ പോൾ അലയൻസ് ആണ് വേണ്ടതെന്ന വെൽഫെയർ പാർട്ടിയുടെ നിലപാട് ശരിവെക്കുന്ന തരത്തിലുള്ള വിജയം കൂടിയാണിത്. തൃശൂരിലെ ബി.ജെ.പി വിജയം മതേതരവാദികൾക്ക് ഒരു മുന്നറിയിപ്പാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ മധുരപലഹാര വിതരണം നടത്തി. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതം പറഞ്ഞു. ആരിഫലി, ഖലീലുറഹ്‌മാൻ, സഫ്വാൻ, സിറാജ് തലശ്ശേരി, ഫൗസിയ മൊയ്‌തീൻ, ഹാരിസ്, ജുബൈരിയ ഹംസ, താഹ, കുഞ്ഞിമുഹമ്മദ്, അൻവർ സലിം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.