കെ.എം.സി.സി ഹജ്ജ് വളൻറിയർമാർക്ക് സ്നേഹാദരവും അനുസ്മരണവും
text_fieldsജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഹജ്ജ് വളൻറിയർമാർക്കുള്ള സ്നേഹാദരം പരിപാടിയിൽ നാസർ
വെളിയങ്കോട് ഫലകങ്ങൾ വിതരണം ചെയ്യുന്നു
ജിദ്ദ: കോട്ടക്കൽ മണ്ഡലത്തിൽനിന്നും ഈ വർഷത്തെ ഹജ്ജ് വേളയിൽ മിനയിൽ ഹാജിമാർക്ക് സേവനം ചെയ്ത ഹജ്ജ് വളന്റിയർമാർക്ക് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി. അന്തരിച്ച മലപ്പുറം ജില്ല മുസ്ലിംലീഗ് സെക്രട്ടറിയും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി. ഉണ്ണികൃഷ്ണന്റെ അനുസ്മരണവും സംഘടിപ്പിച്ചു.
ഖാലിദ് ഇബ്നു വലീദ് ഗ്രാൻഡ് അൽ സഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മറ്റി സെക്രട്ടറി നാസർ വെളിയങ്കോട് എ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. മജീദ് കോട്ടീരി മുഖ്യപ്രഭാഷണം നടത്തി.
‘ഹജ്ജ് വേളയിലെ സേവന അനുഭവങ്ങൾ’ എന്ന വിഷയത്തിൽ സൗദി കെ.എം.സി.സി ഹജ്ജ് വളൻറിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളവും ഹജ്ജ് വളൻറിയർ അനുഭവം പങ്കുവെച്ചു കോട്ടക്കൽ മണ്ഡലം ഹജ്ജ് വളൻറിയർ ക്യാപ്റ്റൻ സാബിർ വളാഞ്ചേരിയും സംസാരിച്ചു. സംസാരിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, അലി പങ്ങാട്ട്, ചെയർമാൻ കെ.കെ. മുഹമ്മദ് എന്നിർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ സ്വാഗതവും സീനിയർ വൈസ് പ്രസിഡൻറ് മൊയ്തീൻ എടയൂർ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ റസാഖ് വെണ്ടല്ലൂർ, അൻവർ പൂവ്വല്ലൂർ, അഹ്മദ് കുട്ടി കോട്ടക്കൽ, ആബിദ് തയ്യിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.