നാട്ടിൽ പോകാനായില്ല; ലുബൈദും ഫിദ ഫാത്വിമയും അകലങ്ങളിലിരുന്ന് ഒന്നായി
text_fieldsകാത്തുകാത്തിരുന്ന കല്യാണ നാളിൽ നാട്ടിലെത്താൻ കഴിയാതെ വന്നതോടെ കടലിനിക്കരെയിരുന്ന് ലുൈബദ് ആശിച്ച പെണ്ണിനെ ജീവിത സഖിയാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത കൂട്ടുകാരും നാട്ടുകാരും സംഗമിച്ച നിക്കാഹ് ചടങ്ങിൽ മതപണ്ഡിതരുടെ സാന്നിധ്യത്തിൽ ഫിദ ഫാത്വിമയെ ഇണയായി കിട്ടിയതോടെ ലുബൈദിെൻറ ഒന്നരവർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.
ദമ്മാം ദഹ്റാനിൽ സൗദി പൗരെൻറ സ്ഥാപനങ്ങളുടെ സൂപ്പർൈവസറായി ജോലി ചെയ്യുന്ന കോഴിക്കോട് ഒളവണ്ണ, കോന്തനായിവാടിയിൽ വീട്ടിൽ ലുൈബദ് (26) ഒന്നരവർഷം മുമ്പ് നാട്ടിൽ പോയപ്പോഴാണ് ഫിദ ഫാത്വിമയെ കണ്ട് ജീവിത സഖിയാക്കാൻ തീരുമാനിച്ചത്.
എന്നാൽ അതിനിടയിൽ ഉപ്പയുെട മരണം കാരണം അനന്തര വിവാഹ ചടങ്ങുകൾ നീണ്ടുപോയി. ലുബൈദ് സൗദിയിൽ തിരിച്ചെത്തുകയും ചെയ്തു. ഇൗ വർഷം മാർച്ചിൽ ബന്ധുക്കൾ മുൻകൈയ്യെടുത്ത് 'വളയിടീൽ' ചടങ്ങ് നടത്തി വിവാഹം ഉറപ്പിച്ചു.
ജൂലൈ അഞ്ചിന് കല്യാണവും നിശ്ചയിച്ചു. ലുൈബദിെൻറ വാർഷികാവധി ആ സമയത്ത് ആയതിനാൽ അത് കണക്കുകൂട്ടിയാണ് തിയതി നിശ്ചയിച്ചത്. എന്നാൽ കോവിഡ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. അന്താരാഷ്ട്ര വിമാന സർവിസ് നിറുത്തിവെച്ചിരിക്കുന്നതിനാൽ നാട്ടിൽ പോയാൽ തിരിച്ചുവരാനാവില്ലല്ലോ എന്ന ആശങ്കയിൽ തൊഴിലുടമ പോകാൻ അനുവദിച്ചില്ല.
ജോലിയിൽ വിശ്വസ്തനും സമർഥനുമായ ലുൈബദിനെ അദ്ദേഹത്തിന് അത്രമേൽ ഇഷ്ടമാണ്. തിരികെവരാനുള്ള സംവിധാനങ്ങൾ ആകാതെ നാട്ടിലയക്കാൻ തയ്യാറല്ല എന്ന നിലപലാടിലായി സ്പോൺസർ.
സ്പോൺസറുടെ സ്നേഹപൂർവമുള്ള ആവശ്യം ഒടുവിൽ ലുൈബദിനും അംഗീകരിക്കേണ്ടി വന്നു. അതോടെ കല്യാണ തീയതി ഒന്നും സംഭവിക്കാതെ കടന്നുപോയി. എന്നിട്ടും നാട്ടിലേക്കുള്ള യാത്ര അനന്തമായി നീണ്ടുപോയതോടെ സൗദിയിൽ നിക്കാഹ് നടത്താൻ തീരുമാനിക്കുകയായിരുന്നു. സ്പോൺസറും ഇൗ തീരുമാനത്തിന് എല്ലാവിധ പിന്തുണയുമായി ഒപ്പം നിന്നു.
തിരികെ വരാൻ പറ്റുന്ന രീതിയിൽ എന്ന് വിമാന സർവിസ് ആരംഭിക്കുന്നോ അന്ന് നാട്ടിലേക്ക് പോകാം എന്നാണ് സ്പോൺസർ പറഞ്ഞിരിക്കുന്നത്. ഇതോടെ എസ്.കെ.െഎ.സി, കെ.എം.സി.സി എന്നീ സംഘടനകൾ മുൻകൈയ്യെടുത്ത് തങ്ങളുടെ പ്രവർത്തകെൻറ വിവാഹം നടത്താൻ ഒരുക്കങ്ങൾ നടത്തി. സംഘടന പ്രവർത്തകരും സുഹൃത്തുക്കളും മറ്റുമായി 50 പേർ പെങ്കടുത്ത ചടങ്ങിൽ കഴിഞ്ഞ ദിവസം ദമ്മാമിലെ റോസ് റെസ്റ്റോറൻറ് ഒാഡിറ്റോറിയത്തിൽ ലുബൈദിെൻറ നിക്കാഹ് നടന്നു.
വധുവിെൻറ സൗദിയിലുള്ള അമ്മാവൻ ൈസദലവി നാട്ടിലുള്ള പിതാവിെൻറ അനുമതിയോടെ ഫിദ ഫാത്വിമയെ ലുൈബദിന് നിക്കാഹ് ചെയ്തു െകാടുത്തു. ഇനി ലുൈബദ് കാത്തിരിപ്പാണ്, എത്രയും പെെട്ടന്ന് നാട്ടിെലത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.