ലൂക്ക് ജോർജിെൻറ മൃതദേഹം ജിദ്ദയിൽ സംസ്കരിച്ചു
text_fieldsജിദ്ദ: കോവിഡ് ബാധിച്ചു മരിച്ച കൊല്ലം ഓടനാവട്ടം പുത്തൻവിള വീട്ടിൽ ലൂക്ക് ജോർജിെൻറ (52) മൃതദേഹം ജിദ്ദ അൽ ഖുംറയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. 20 വർഷമായി ജിദ്ദയിൽ ഫഖീഹ് പൗൾട്രി ഫാം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്ന ഇദ്ദേഹം ജൂൺ 23 നാണ് മരിച്ചത്. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയവേ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊല്ലം കാരംകോട് പുത്തൻവിള വീട്ടിൽ പരേതരായ ജോർജ് ലൂക്കിെൻറയും ചിന്നമ്മയുടെയും മകനാണ്.
ഭാര്യ: ബിജി ലൂക്ക്, മകൻ: ലിബിൻ (ഒമ്പതാം ക്ലാസ് വിദ്യാർഥി), സഹോദരങ്ങൾ: മാത്യു ജോർജ്, റോയ് ജോർജ്, ലയ ജോർജ്. മരണവിവരമറിഞ്ഞ് ദമ്മാമിൽ ജോലി ചെയ്യുന്ന സഹോദരൻ മാത്യു ജോർജ് ജിദ്ദയിലെത്തിയിരുന്നു. മരണാനന്തര നടപടി ക്രമങ്ങൾക്കായി ഇന്ത്യൻ സോഷ്യൽ ഫോറം വെൽെഫയർ വളൻറിയർമാരായ ഹസൈനാർ മാരായമംഗലം, മസ്ഊദ് ബാലരാമപുരം, ജിദ്ദ നവോദയ വളൻറിയർ ബഷീർ എന്നിവരും മാത്യു ജോർജിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.