ദമാമിലെ അല്‍ജലാവിയ്യയില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് തുറന്നു
text_fieldsറിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് തുറന്നു. ദമാമിന്റെ ഹൃദയഭാഗത്ത് ജലാവിയ്യയിലാണ് സൗദിയിലെ 22 ാമത്തെ ശാഖ കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തത്. ലോകാടിസ്ഥാനത്തില്‍ ലുലു ഗ്രൂപിന്റെ 211 ാം ശാഖയാണിത്. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒറ്റ കുടക്കീഴില്‍ ഒരുക്കിയ ഈ സ്‌റ്റോര്‍ 43,000 സ്‌ക്വയര്‍ ഫീറ്റിലാണ് സംവിധാനിച്ചിരിക്കുന്നത്.
അല്‍ഖുറൈജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖുറൈജിയാണ് പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ലുലു ഹൈപര്‍മാര്‍ക്കറ്റ്‌സ് സൗദി അറേബ്യ ഡയറക്ടര്‍ ഷഹീം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍, ലുലു ഉദ്യോഗസ്ഥര്‍, അതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
നഗരപ്രാന്ത പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിത ശൈലി മുന്‍ഗണനാക്രമങ്ങളും ഷോപ്പിംഗ് ആവശ്യകതയും കണ്ടറിഞ്ഞാണ് ജനങ്ങളുടെ ഏറ്റവും അടുത്തേക്ക് ലുലു പുതിയ ഷോപ്പിംഗ് അനുഭൂതികളുമായെത്തുന്നതെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു. അതിനാല്‍ ഓരോ പ്രദേശത്തുകാര്‍ക്കും സാധനങ്ങള്‍ വാങ്ങാനായി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരില്ല. 2021 അവസാനത്തോടെ കിഴക്കന്‍ പ്രവിശ്യയില്‍ നാലിലധികം സ്റ്റോറുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയിലും മികച്ച കാല്‍വെപ്പാണ് ലുലു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫുഡ്, ഗ്രോസറി, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവാണ് പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. 22 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ലുലുവിന്റെ ഭക്ഷ്യ സ്രോതസ്സുകളില്‍ നിന്നുള്ള വിഭവങ്ങളാണ് മാന്യമായ വിലയില്‍ നല്‍കുന്നത്. വിവിധ ഉല്‍പന്നങ്ങള്‍ക്ക് മികച്ച ഡിസ്‌കൗണ്ട് ഓഫറുകളും നല്‍കുന്നു. കോവിഡ് 19െൻറയും ലോക്ഡൗണിെൻറയും സമയത്ത് ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ ഏറ്റവും വൃത്തിയോടെയും ഗുണമേന്മയോടെയുമാണ് ലുലു അതിന്റെ ഉപഭോക്താക്കളിലേക്കെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.