സൗദി അറേബ്യയിൽ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്; ദമാമ്മിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു
text_fieldsദമ്മാം: ലോകോത്തര ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി, സുഗമമായ ഷോപ്പിങ്ങ് അനുഭവം സമ്മാനിച്ച് ലുലു എക്സ്പ്രസ് ദമ്മാമിലെ അൽ റൗദയിൽ തുറന്നു. ദൈനംദിന ആവശ്യങ്ങൾക്കുള്ള മികച്ച ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് എക്സ്പ്രസ് സ്റ്റോറിലൂടെ ലുലു. സൗദിയിൽ സാന്നിദ്ധ്യം കൂടുതൽ വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ ലുലു എക്സ്പ്രസ്.
10,000 ചതുരശ്ര മീറ്ററിൽ ഒരുങ്ങിയിരിക്കുന്ന ദമ്മാം ലുലു എക്സ്പ്രസിെൻറ ഉദ്ഘാടനം സൗദിയിലെ പ്രമുഖ നിക്ഷേപ റിയൽ എസ്റ്റേറ്റ് കമ്പനിയായ മായാദിൻ അൽ ഖലീജയുടെ ചെയർമാൻ മുഹമ്മദ് അൽ ഒതൈബിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. ലുലു സൗദി ഡയറക്ടർ ഷെമീം മുഹമ്മദ്, ലുലു കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ മോയിസ്, എക്‌സിക്യൂട്ടീവ് മാനേജർ മുഹമ്മദ് ബുബിഷൈത്, അഡ്മിനിസ്ട്രേഷൻ മാനേജർ സായിദ് അൽസുബൈ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
ദൈനംദിന ഉത്പന്നങ്ങൾ ഏറ്റവും ഫ്രഷായി ലുലു എക്സ്പ്രസിൽനിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കും. ബ്രാൻഡഡ് ഉത്പന്നങ്ങൾ ഉൾപ്പടെ മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്തമായ ശ്രേണി, കാര്‍ഷിക മേഖലയില്‍നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഷോപ്പിങ്ങ് സുഗമമാക്കാൻ നാല് ചെക്ക് ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും നവീനമായ ഷോപ്പിങ്ങ് അനുഭമാണ് ലുലു എക്സ്പ്രസ് നൽകുകയെന്നും മികച്ച ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയാണ് ലുലു എക്സ്പ്രസിലുള്ളതെന്നും ലുലു സൗദി ഡയറക്ടർ ഷെമീം മുഹമ്മദ് പറഞ്ഞു. മികച്ച പാർക്കിങ്ങ് സൗകര്യവും ആധുനിക സാങ്കേതിക സംവിധാനങ്ങളും ലുലു എക്സ്പ്രസിൽ തയാറാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ലുലു എക്സ്പ്രസിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.