മക്കയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ഗ്രൂപ്പ്; അൽ റുസൈഫയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsമക്ക അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് അബ്ദുല്ല ഹനീഫ്, ഫഹദ് അബ്ദുൾറഹ്മാൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു
മക്ക: വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിധ്യം അറിയിച്ചതിന് പിന്നാലെ മക്കയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. സൗദിയുടെ വിഷൻ 2030ന് കരുത്തേകികൊണ്ട് മക്ക അൽ റുസൈഫയിൽ പുതുതായി ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ അബ്ദുള്ള ഹനീഫ്, റുസൈഫ മേയർ ഫഹദ് അബ്ദുൾറഹ്മാൻ എന്നിവർ ചേർന്ന് അൽ റുസൈഫ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മക്കയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സൗദിയുടെ വിഷൻ 2030ന് കരുത്തേകുന്ന കൂടുതൽ പദ്ധതികളും അവസരങ്ങളും യാഥാർത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി വ്യക്തമാക്കി. സൗദിയിലടക്കം ജി.സി.സിയിൽ മൂന്ന് വർഷത്തിനകം പുതിയ 45 ലേറെ സ്റ്റോറുകൾ കൂടി യാഥാർത്ഥ്യമാക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
രണ്ട് ലക്ഷത്തോളം സ്ക്വയർ ഫീറ്റിലുള്ള അൽ റുസൈഫയിലെ ലുലു ഹൈപ്പർമാർക്കറ്റ് നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകൾക്ക് നൽകുക. ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ഗ്രോസറി ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റും വിലപുലമായ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു കണക്ടും ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കും. ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്ക് പുറമേ കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉറപ്പാക്കിയിരിക്കുന്ന ലോട്ട് സ്റ്റോറും ഉടൻ ഉപഭോക്താകൾക്കായി വാതിൽ തുറക്കും. 72 സ്ക്വയർ ഫീറ്റിലുള്ള ഡൈനിങ്ങ് ഏരിയയും, ആറ് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ശനി മുതൽ ബുധനാഴ്ച വരെ രാവിലെ എട്ട് മുതൽ പുലർച്ചെ ഒരു മണി വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ പുലർച്ചെ രണ്ട് വരെയും അൽ റുസൈഫയിലെ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കും. ലുലു സൗദി ബിസിനസ് ഡവലപ്പ്മെന്റ് ഡയറക്ടർ റഫീക്ക് മുഹമ്മദ് അലി, സൗദി വെസ്റ്റേൻ റീജിയൻ ഡയറക്ടർ എം.എ നൗഷാദ് തുടങ്ങിയവരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.